നഖം കടിക്കുന്ന ശീലം ഉള്ളവരാണോ നിങ്ങൾ; എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

പലരുടെയും ചെറുപ്പം മുതലുള്ള ഒരു ശീലമാണ് കൈവിരലിലെ നഖം കഴിക്കുക എന്നത്. മുതിർന്നാലും ഈ ശീലം തുടർന്നു കൊണ്ടു പോകുന്ന നിരവധി പേരുണ്ട്. പലരും അറിഞ്ഞോ അറിയാതെയോ നഖം ഭക്ഷിക്കാറുണ്ട്.

നഖം കടിക്കുന്ന ശീലം ഉള്ളവരാണോ നിങ്ങൾ; എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ 1

പതിവായി നഖം കടിക്കുന്നവരുടെ കൈവിരലുകളുടെ ഭംഗി നഷ്ടപ്പെടും എന്ന് മാത്രമല്ല ഇത് പലവിധത്തിലുള്ള രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. കൈവിരലിലെ നഖം കടിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

വിരലിലേ നഖം കടിക്കുന്നതിലൂടെ അതീവ മാരകമായ ബാക്ടീരിയകൾ വയറിലെത്താൻ കാരണമാകുന്നു. പ്രധാനമായും സാല്‍മോണല്ല,  ഈ കോളി തുടങ്ങിയ ബാക്ടീരിയൽ നഖം കടിക്കുന്നതിലൂടെ വയറിന്റെ ഉള്ളിൽ എത്തുന്നു. ഇങ്ങനെ വയറില്‍ എത്തുന്ന നഖം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. പതിവായി നഖം കടിക്കുന്നതിലൂടെ പല്ലുകൾ ദുർബലമാകുന്നു. നഖത്തിലെ അഴുക്ക് പല്ലിൽ പറ്റിപ്പിടിക്കുന്നതോടെ പല്ലുകൾക്ക് കേടു സംഭവിക്കുകയും ചെയ്യും.

നഖം വയറിന്‍റെ ഉള്ളില്‍ എത്തുന്നത് പല മാരക രോഗങ്ങൾക്കും കാരണമാകുന്നു. കുടലിൽ എത്തുന്ന നഖത്തിന്റെ അംശങ്ങൾ ക്യാൻസർ പോലെയുള്ള രോഗങ്ങളിലേക്ക് നയിക്കും. മലാശയ സംബന്ധമായ അർബുദം ഉണ്ടാകാൻ ഇത് ഒരു കാരണമാണ്. അതുകൊണ്ടുതന്നെ നഖം കടിക്കുന്ന ശീലം ഉള്ളവരാണെങ്കിൽ ഉറപ്പായും അത് ഒഴിവാക്കണം. ഇത് ഒരു രോഗാവസ്ഥയാണ്, സ്വന്തം ചർമ്മം ഭക്ഷിക്കുന്ന ഒരു മാനസിക രോഗത്തിന്‍റെ ഗണത്തിലാണ് ഇത് പെടുത്തിയിരിക്കുന്നത്. ഡേർമാറ്റോഭാജിയ  എന്നാണ് ഈ രോഗത്തിന്റെ പേര് . ഇത് ഓ സി ഡി എന്ന മാനസിക പ്രശ്നത്തിന്റെ ഭാഗമായാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. സ്വയം ഈ ശീലം ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു ഡോക്ടറുടെ സഹായത്തോടെയോ കൗൺസിലിങ്ങിലൂടെയോ ഈ പ്രശ്നം ഒഴിവാക്കാൻ കഴിയും.

Exit mobile version