മദ്യപിച്ച് വാഹനമോടിച്ച യുവതി, ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക്  ഇടിച്ചു തെറിപ്പിച്ചു; ചോദ്യം ചെയ്ത നാട്ടുകാരോടും പോലീസിനോടും തട്ടിക്കയറി; എന്നിട്ടും സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിച്ചു

 ചെറിയ കുട്ടികളുമായി ബൈക്കിൽ പോവുക ആയിരുന്ന ദമ്പതികളെ മദ്യപിച്ച് വാഹനം ഓടിച്ച യുവതി ഇടിച്ചു തെറിപ്പിച്ചു. സംഭവം ചോദ്യം ചെയ്ത നാട്ടുകാരെയും പോലീസുകാരെയും ഇവര്‍ മർദ്ദിക്കുകയും ചെയ്തു. ഇവരെ പോലീസ് എത്തി അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. വടക്കുമ്പാട് കുളി ബസാറിലെ കാരാട്ടുകുന്ന് കല്യാണം വീട്ടിൽ റസീന എന്ന 29 കാറിയാണ് കുടിച്ചു ലക്ക് കെട്ട് റോഡിൽ അഴിഞ്ഞാടിയത്.

മദ്യപിച്ച് വാഹനമോടിച്ച യുവതി, ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക്  ഇടിച്ചു തെറിപ്പിച്ചു; ചോദ്യം ചെയ്ത നാട്ടുകാരോടും പോലീസിനോടും തട്ടിക്കയറി; എന്നിട്ടും സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിച്ചു 1

ഇത് ആദ്യമായല്ല ഇവര്‍ ഇത്തരത്തിൽ മദ്യപിച്ച് കുഴപ്പം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ആഴ്ചയും തലശ്ശേരിയിലെ പുതിയ ബസ് സ്റ്റാൻഡിലെ കടയിൽ കയറി ഇവർ അതിക്രമം അഴിച്ചു വിട്ടിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് മദ്യപിച്ചെത്തിയ ഇവർ നാട്ടുകാരുടെ സ്വര്യ ജീവിതത്തിന് തടസ്സം സൃഷ്ടിച്ചത്. മാഹിയിലെ മുൻ നഗരസഭാംഗത്തിന്‍റെ മകൾ അനിഷയും അവരുടെ ഭർത്താവ് പ്രശാന്തും കുട്ടികളുമായി പോകുന്നതിനിടെയാണ് യുവതി ഓടിച്ച മാരുതി ബലെനോ കാർ ഇവരുടെ ബൈക്കില്‍ ഇടിക്കുന്നത്. അപകടത്തിൽ ദമ്പതികൾക്കും   ഏഴും , മൂന്നും വയസ്സുള്ള കുട്ടികൾക്കും പരിക്ക് പറ്റി. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒന്നും സംഭവിക്കാതിരുന്നത്.

ഈ സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ യുവതി വെല്ലുവിളി നടത്തുകയും അസഭ്യ വർഷം ചൊരിയും ചെയ്തു. പിന്നീട് ഇവർ ചിലരെ കയ്യേറ്റം ചെയ്യാൻ തുടങ്ങിയതോടെയാണ് പോലീസ് എത്തുന്നത്. എന്നാൽ ഇവർ പോലീസിന് നേരെയും കയ്യേറ്റം തുടർന്നു. ഒടുവിൽ ഇവരെ ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും മറ്റും കണ്ടെടുത്തു. വൈദ്യ പരിശോധന നടത്തിയതിനു ശേഷം ഇവരെ രാത്രിയോടെ അമ്മയുടെയും സഹോദരന്റെയും ഒപ്പം വീട്ടിലേക്ക് പറഞ്ഞു വിടുക ആയിരുന്നു. ഇവർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയതിനുംമറ്റും  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Exit mobile version