വിളിക്കാത്ത വിവാഹത്തിനെത്തി ഭക്ഷണം കഴിച്ച വിദ്യാർത്ഥി പിടിയിൽ; രക്ഷപെടാൻ പാത്രം കഴുകി; പക്ഷേ അവിടംകൊണ്ടും അവസാനിച്ചില്ല; പരാതിയുമായി വിദ്യാർത്ഥി

വിളിക്കാത്ത കല്യാണത്തിന് പോയി ഭക്ഷണം കഴിച്ച എം ബീ എ വിദ്യാർത്ഥി ഒടുവിൽ വിവാഹം നടത്തിപ്പുകാരുടെ പിടിയിലായി. സംഭവം നടന്നത് ഭോപ്പാലിലാണ്. ജബൽപൂരിലുള്ള എം ബീ എ വിദ്യാർഥിയാണ് വിളിക്കാത്ത വിവാഹത്തിന് പോയി ഭക്ഷണം കഴിച്ചത്. എന്നാൽ വിവാഹത്തിൽ ക്ഷണിക്കാതെ വന്ന ആളാണെന്ന് നടത്തിപ്പുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ വധു വരന്‍റെ ബന്ധുക്കൾ യുവാവിനെ പിടികൂടി.

വിളിക്കാത്ത വിവാഹത്തിനെത്തി ഭക്ഷണം കഴിച്ച വിദ്യാർത്ഥി പിടിയിൽ; രക്ഷപെടാൻ പാത്രം കഴുകി; പക്ഷേ അവിടംകൊണ്ടും അവസാനിച്ചില്ല; പരാതിയുമായി വിദ്യാർത്ഥി 1

സംഭവം കൈവിട്ടു പോയതോടെ ബന്ധുക്കളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി യുവാവിനു പാത്രം കഴുകേണ്ട സാഹചര്യം ഉണ്ടായി. വിദ്യാർത്ഥി പാത്രം കഴുകുന്നതിന്റെ വീഡിയോ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ആരോ ഇത് സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ടു. ഇതോടെയാണ് വിദ്യാർത്ഥി പരാതിയുമായി പോലീസിനെ സമീപിച്ചത്. വിദ്യാർത്ഥി പാത്രം കഴുകുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇതിനിടെ മറ്റൊരു യുവാവ് വിദ്യാർത്ഥിയോട് സംസാരിക്കുന്നതും കാണാം. പ്രധാനമായും ക്യാമറ ഓണാക്കി വെച്ച് അവർ ചോദിച്ചത് വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തെ കുറിച്ചും വീട് എവിടെയാണ് എന്ന് തുടങ്ങിയ വിവരങ്ങളുമാണ്.

 ഇതിനിടെ ആരോ ഒരാൾ പ്ലേറ്റുകൾ കഴുകുമ്പോൾ എന്ത് തോന്നുന്നു എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ താൻ സൗജന്യമായി ആഹാരം കഴിച്ചു പോയെന്നും അതിന് എന്തെങ്കിലും ചെയ്തേ മതിയാകു എന്നുമാണ് വിദ്യാർഥി നൽകുന്ന മറുപടി. ഏതായാലും വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതോടെ നിരവധി പേരാണ് ഇത് പുറത്തു വിട്ടവർക്കെതിരെ വിമർശനവുമായി രംഗത്തു വന്നത്. ഇത്രത്തോളം അപമാനിക്കാൻ തക്ക ഒരു തെറ്റ് യുവാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. വിദ്യാർത്ഥിയെ പരസ്യമായി അപമാനിച്ചവർക്കെതിരെ കേസെടുക്കണമെന്നും സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു.

Exit mobile version