കൊറോണ വിതച്ച നാശം ഇനിയും അവസാനിച്ചിട്ടില്ല; പുതിയ വകഭേദങ്ങള്‍; പുതിയ ലക്ഷണങ്ങൾ

2020 ലാണ് ലോകമെമ്പാടും കൊറോണ എന്ന പകർച്ചവ്യാധി പടർന്നു പിടിച്ചത്. ലോകം മുഴുവന്‍ ബന്ധനസ്ഥമാക്കപ്പെട്ടു.  നിരവധി ജീവനുകള്‍ കോവിഡ് കവര്‍ന്നു. കോവിഡ് മഹാമാരി വന്നു പോയതിന്റെ പരിണിതഫലങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതിന്റെ ആഘാതം ഇപ്പോഴും നേരിടുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൈനയിൽ രോഗികളുടെ എണ്ണം വലിയ തോതിലാണ് വർദ്ധിച്ചത്. മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നില്ല എങ്കിലും ചൈന നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ് എന്നാണ് ലഃഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചൈന ഒഴികെയുള്ള രാജ്യങ്ങളിൽ നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.

corona varient 1
കൊറോണ വിതച്ച നാശം ഇനിയും അവസാനിച്ചിട്ടില്ല; പുതിയ വകഭേദങ്ങള്‍; പുതിയ ലക്ഷണങ്ങൾ 1

എന്നിരുന്നാലും ഈ വൈറസ് ഇതുവരെ പൂർണമായി ഇല്ലാതായിട്ടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഇപ്പോഴും പല ആന്തരീക അവയവങ്ങളും ഈ വൈറസിന്റെ പിടിയിൽത്തന്നെയാണ് എന്നത് ഒരു വാസ്തവമാണ്. തലച്ചോറ്,  വൃക്ക , ശ്വാസകോശം തുടങ്ങി ശരീരത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വന്നു പോയതിന്റെ പ്രതിഫലനം ദൃശ്യമാണ്. ഇപ്പോള്‍ പുതിയ ലക്ഷണങ്ങളും പ്രകടമാണ്. ജലദോഷം , ചുമ , ശ്വാസതടസം എന്നിവ കൂടാതെ പുതിയ ചില ലക്ഷണങ്ങളും കോവിഡ് രോഗികളിൽ കാണപ്പെടുന്നുണ്ട്.

വയറിളക്കം ആണ് ഏറ്റവും പുതിയ ലക്ഷണം. കോവിഡ് ബാധിച്ചവരില്‍ വയറിളക്കമാണ് പ്രധാന ലക്ഷണം. ഗവേഷകരുടെ അഭിപ്രായത്തിൽ വയറിളക്കം കോവിഡിന്റെ  ഒരു പ്രധാന ലക്ഷണമായി കണക്കാക്കപ്പെടുന്നു. കോവിഡ് പോസിറ്റീവായ ആദ്യ ദിനത്തില്‍ തന്നെ ഈ ലക്ഷണം ഉണ്ടായേക്കാം. വയറിൽ അണുബാധ ഉണ്ടാകുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരാഴ്ചയോളം തുടർച്ചയായി ഈ വയറിളക്കം നീണ്ടു നിൽക്കാം എന്നു ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കോവിഡിന്റെ ആൽഫ വേരിയന്റ് കാണപ്പെട്ടവരില്‍ 30 ശതമാനത്തിലധികം പേർക്കും വയറിളക്കം ഉണ്ടായിരുന്നു. ഇത്തരക്കാരിൽ മൂന്നു വാക്സിനുകൾ എടുത്തവരും ഉൾപ്പെടുന്നു. വാക്സിന്‍ പൂര്‍ണമായും ഫലപ്രദമല്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button