പ്രണയകാലത്തെ ഗർഭം രഹസ്യമാക്കി വെച്ചു; പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിനായി; പ്രസവിച്ചെങ്കിലും മാനഹാനി മൂലം കുട്ടിയെ അമ്മത്തൊട്ടിൽ ഉപേക്ഷിച്ചു; ഇപ്പോള്‍ കുട്ടിയെ വീണ്ടെടുക്കാന്‍ നിയമ പോരാട്ടത്തിനൊരുങ്ങി മാതാപിതാക്കള്‍

മൂന്നുമാസം മുമ്പ് അമ്മത്തൊട്ടിൽ ഉപേക്ഷിച്ച കുട്ടിയെ വിട്ടു നൽകണമെന്ന ആവശ്യവുമായി മാതാപിതാക്കൾ രംഗത്ത്. പ്രണയകാലത്ത് സംഭവിച്ച ഗർഭം മാനഹാനി യുവാവും യുവതിയും ഒളിപ്പിച്ചു വക്കുക ആയിരുന്നു. ഒന്നര മാസത്തോളം  കുട്ടിയെ വളർത്തിയതിനു ശേഷം ആണ് മാനഹാനി ഭയന്ന് ഇവര്‍ കുട്ടിയെ അമ്മത്തൊട്ടിലിൽ നിക്ഷേപിക്കുന്നത്. എന്നാൽ പിന്നീട് കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യവുമായി ഇവര്‍ രംഗത്ത് വരുകയായിരുന്നു. ഡി എൻ എ പരിശോധന നടത്തിയതിനു ശേഷം ഫലം അനുകൂലമായാല്‍ കുട്ടിയെ അച്ഛനും അമ്മയ്ക്കും വിട്ടുകൊടുക്കും. വിവാഹത്തിന് മുമ്പ് ഉണ്ടായ ഗർഭം ആയതുകൊണ്ട് തന്നെ വീട്ടുകാരും നാട്ടുകാരും അധിക്ഷേപിക്കും എന്ന് ഭയന്നാണ് ഇവർ കുട്ടിയെ ഉപേക്ഷിച്ചത്. ഉപേക്ഷിക്കുന്ന ദിവസം മാതാപിതാക്കൾ ഒരുമിച്ച് കുട്ടിയോടൊപ്പം ഒരു ചിത്രവും എടുത്തു. ഇതും ഇവർ തെളിവായി സമർപ്പിച്ചിട്ടുണ്ട്.

pregnant lady 1
പ്രണയകാലത്തെ ഗർഭം രഹസ്യമാക്കി വെച്ചു; പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിനായി; പ്രസവിച്ചെങ്കിലും മാനഹാനി മൂലം കുട്ടിയെ അമ്മത്തൊട്ടിൽ ഉപേക്ഷിച്ചു; ഇപ്പോള്‍ കുട്ടിയെ വീണ്ടെടുക്കാന്‍ നിയമ പോരാട്ടത്തിനൊരുങ്ങി മാതാപിതാക്കള്‍ 1

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഈ കമിതാക്കൾ വിവാഹിതർ  ആകുന്നത്. വിവാഹത്തിനു മുമ്പ് തന്നെ യുവതി ഗർഭിണിയായിരുന്നു. അതുകൊണ്ടു തന്നെ വേഗം വിവാഹം നടത്താൻ ഇരുവരും ശ്രമം നടത്തിയെങ്കിലും അത് നീണ്ടുപോയി. ഇവർ ഗർഭ ഛിദ്രത്തിന് സമീപിച്ചപ്പോൾ ഡോക്ടർ അതിന് വിസ്സമ്മതിച്ചു.

 എട്ടുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ഇവർ വിവാഹിതരാകുന്നത്. വിവാഹത്തിനു ശേഷം ഇരുവരും തിരുവനന്തപുരത്ത് ഒരു വാടക വീട് എടുത്ത് താമസം മാറി. മെയ് മാസമാണ് യുവതി പ്രസവിക്കുന്നത്. ഇരുവരും ഈ സംഭവം രണ്ട് വീട്ടുകാരോടും പറയാതെ മറച്ചു വച്ചു. പിന്നീട് ഒന്നര മാസത്തിനു ശേഷം കുട്ടിയെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ജൂലൈ 17ന് ഇവർ കുട്ടിയെ അമ്മത്തൊട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർ സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല. ചെയ്തത് കൊടിയ പാപം ആണെന്ന തിരിച്ചറിവ് വന്നതോടെ കുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചു. പൊതു സമൂഹത്തിനേ ഭയന്നാണ് അവർ സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ ഉപേക്ഷിച്ചത്. ഡിഎൻഎ ടെസ്റ്റിന്റെ റിസൾട്ട് അനുകൂലമാണെങ്കിൽ കുട്ടിയെ മാതാപിതാക്കൾക്ക് തന്നെ കൈമാറുമെന്ന് ശിശുക്ഷേമ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button