ഇൻസ്റ്റഗ്രാമിൽ മോഡൽ; പെൺകുട്ടികളെ വലയിൽ ആക്കുന്നത് ഈ ഐഡന്റിറ്റി ഉപയോഗിച്ച്; സിബിൻ ആന്റണി ഒരു ചെറിയ മീനല്ല; അറസ്റ്റ് ചെയ്യാൻ ഫ്ലാറ്റിൽ എത്തിയപ്പോൾ പോലീസ് കണ്ടത് മറ്റൊരു യുവതിയും കുട്ടിയും

ഇൻസ്റ്റഗ്രാമിലെ അറിയപ്പെടുന്ന മോഡലാണ് സിബിൻ ആന്റണി. ഈ ഐഡന്‍റിറ്റി ഉപയോഗപ്പെടുത്തിയാണ് ഇയാള്‍ പെണ്‍കുട്ടികളെ വലയില്‍  ആക്കുന്നത്.   നിരവധി യുവതികളുടെ നഗ്ന ചിത്രങ്ങള്‍ ഇയാൾ ഇത്തരത്തില്‍ കൈക്കലാക്കിയിട്ടുണ്ട്. പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയതിനു ശേഷം അവരെ ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്ത കുറ്റത്തിന് തൃപ്പൂണിത്തറ സ്വദേശിയായ സിബിൻ ആന്റണിയെ കുമളി പോലീസ് അറസ്റ്റ് ചെയ്യുക  ആയിരുന്നു.

ഇൻസ്റ്റഗ്രാമിൽ മോഡൽ; പെൺകുട്ടികളെ വലയിൽ ആക്കുന്നത് ഈ ഐഡന്റിറ്റി ഉപയോഗിച്ച്; സിബിൻ ആന്റണി ഒരു ചെറിയ മീനല്ല; അറസ്റ്റ് ചെയ്യാൻ ഫ്ലാറ്റിൽ എത്തിയപ്പോൾ പോലീസ് കണ്ടത് മറ്റൊരു യുവതിയും കുട്ടിയും 1

യുവതിയുടെ പരാതിയെ തുടർന്ന് സിബിന്‍ താമസിച്ചിരുന്ന ഫ്ലാറ്റിൽ എത്തിയപ്പോൾ അവിടെ മറ്റൊരു യുവതിയും കുട്ടിയും ഉണ്ടായിരുന്നു. ഏതാണ്ട് ഒരു വർഷം മുമ്പാണ് സിബിൻ ഇൻസ്റ്റഗ്രാം വഴി യുവതിയുമായി അടുപ്പം സ്ഥാപിക്കുന്നത്. പിന്നീട് ഇരുവരും വാട്സാപ്പിലൂടെയും മറ്റും നിരന്തരം സന്ദേശങ്ങൾ അയച്ചു. അടുപ്പം കൂടുതൽ ദൃഢമായി. പിന്നീട് പ്രണയം നടിച്ച് യുവതിയിൽ നിന്നും ഇയാൾ നഗ്നചിത്രങ്ങൾ കൈക്കലാക്കി. ഇതോടെ ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി.

ഒടുവിൽ ഇയാളുടെ ഭീഷണിയില്‍ ഭയന്ന് പെൺകുട്ടി കുമിളിയിലെ സ്വകാര്യ റിസോർട്ടിൽ എത്തി. ഇയാൾ അവിടെ വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് നിരവധി റിസോർട്ടുകളിൽ എത്തിച്ച് ഇത് ആവർത്തിച്ചു.. ഇയാളുടെ കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് പോലീസ് പിടികൂടുന്നത്. അപ്പോൾ ഇയാളുടെ ഒപ്പം ഒരു മറ്റൊരു യുവതിയും കുട്ടിയും ഉണ്ടായിരുന്നു. സിബിൻ ആന്റണി നിരവധി മുൻനിര ബ്രാൻഡ് വസ്ത്രങ്ങളുടെ മോഡലാണ്. ഇയാൾ സമൂഹ മാധ്യമത്തിലും വളരെ സജീവമാണ്. മോഡൽ എന്ന ഐഡന്റിറ്റി ഉപയോഗിച്ചാണ് ഇയാൾ പല പെൺകുട്ടികളുമായും അടുപ്പം സ്ഥാപിച്ചിരുന്നത്. ബലാൽസംഗം ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി വകുപ്പുകൾ ഉൾപ്പെടുത്തിയാണ് സിബിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Exit mobile version