ഒരു പല്ലിന് കേടുവന്നാൽ ഒരു പരിധിവരെ സഹിക്കും; കൂടുതൽ വേദനിച്ചാൽ ആ പല്ല് പറിച്ചു കളയണം; വിവാഹമോചനത്തെക്കുറിച്ച് ഗായിക വൈക്കം വിജയലക്ഷ്മി

കേരളത്തിൽ നിരവധി ആരാധകരുള്ള ഗായകന്മാരിൽ ഒരാളാണ് വൈക്കം വിജയലക്ഷ്മി. കലാ ജീവിതത്തിൽ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയെങ്കിലും വ്യക്തി ജീവിതത്തിൽ അത്ര സുഗമമായിരുന്നില്ല ആ ഗായികയുടെ യാത്ര. തന്റെ കുടുംബ ജീവിതത്തിൽ ഉണ്ടായ വിഷമങ്ങളെ കുറിച്ച് നടി ഗൗതമി അവതാരികയായി എത്തിയ സിനി ഉലകം എന്ന ചാനലിലെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് വിജയലക്ഷ്മി മനസ്സ് തുറന്നു.

ഒരു പല്ലിന് കേടുവന്നാൽ ഒരു പരിധിവരെ സഹിക്കും; കൂടുതൽ വേദനിച്ചാൽ ആ പല്ല് പറിച്ചു കളയണം; വിവാഹമോചനത്തെക്കുറിച്ച് ഗായിക വൈക്കം വിജയലക്ഷ്മി 1

സ്നേഹം എന്നത് ആത്മാർത്ഥമായിരിക്കണമെന്ന്  വിജയലക്ഷ്മി പറയുന്നു. തന്‍റെ മുന്‍ ഭർത്താവ് സംഗീതത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിച്ചില്ല. താൻ എന്ത് ചെയ്താലും അതിലെല്ലാം നെഗറ്റീവ് മാത്രമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. കൈകൊട്ടുന്നതും താളം പിടിക്കുന്നതുമൊന്നും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. കുറച്ചു മണിക്കൂർ പാടാം അതിനു ശേഷം പാടാൻ പറ്റില്ല എന്നന്നായിരുന്നു പറയാറുള്ളത്. ഭർത്താവ് ഒരു സാഡിസ്റ്റ് ആയിരുന്നു. താന്‍ മിക്കപ്പോഴും കരയുമായിരുന്നു. തന്നില്‍ നിന്നും അച്ഛനെയും അമ്മയെയും പിരിക്കാൻ പോലും അദ്ദേഹം ശ്രമിച്ചു. അതൊക്കെ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. എല്ലാം അറിഞ്ഞുകൊണ്ടല്ലേ വിവാഹത്തിന് തയ്യാറായതെന്ന് ചോദിച്ചു.

ഒടുവിൽ വിവാഹബന്ധം അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ എത്തിയത് താനാണെന്നും വിജയലക്ഷ്മി പറയുന്നു. അത് സ്വന്തമായി എടുത്ത തീരുമാനമാണ്. എല്ലാം സഹിച്ചു കഴിയേണ്ട ആവശ്യമില്ല. താന്‍ ജീവിതത്തില്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തത് സംഗീതത്തിന് ആയിരുന്നു. സംഗീതവും സന്തോഷവുമില്ലാത്ത സ്ഥലത്ത് ഒരുതരത്തിലും സഹിച്ചു കഴിയേണ്ട കാര്യമില്ല, അങ്ങനെയാണ് ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചതെന്ന് വിജയലക്ഷ്മി പറയുന്നു.

 ഒരു പല്ലിന് കേടു വന്നാൽ കുറെയൊക്കെ സഹിക്കും. പക്ഷേ ഒരുപാട് വേദനിച്ചാൽ ആ പല്ല് പറിച്ചു കളയുകയേ നിവൃത്തിയുള്ളൂ. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാറില്ല. അവർ എന്തു വിചാരിച്ചാലും തനിക്കൊന്നും സംഭവിക്കാനില്ല. ഇത് നമ്മുടെ മാത്രം ജീവിതമാണ്. കുറച്ചുകൂടി അഡ്ജസ്റ്റ് ചെയ്യണമെന്ന് തന്നോട് അമ്മ പറഞ്ഞിരുന്നു. പക്ഷേ അതിന് കഴിയുമായിരുന്നില്ലന്ന് വിജയലക്ഷ്മി പറയുന്നു.

Exit mobile version