ഒരേ സമയം നൂറുകണക്കിന് കാറുകളുടെ കാറ്റ് ഊരി വിട്ടു; കാരണം അറിഞ്ഞതോടെ പ്രോത്സാഹിപ്പിച്ച് ജനം

ഒരു അത്യാവശ്യത്തിന് പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ വണ്ടിയുടെ ടയറിന്റെ കാറ്റ് പോയാൽ എന്താ ചെയ്യുക. കണക്കുകൂട്ടലുകൾ എല്ലാം തെറ്റും. ആ ദിവസം മൊത്തത്തിൽ പൊയ്പ്പോയി എന്നേ കരുതുകയുള്ളൂ. എന്നാൽ ഒരേ സമയം നൂറുകണക്കിന് കാറുകളുടെ ടയറിന്റെ കാറ്റ് ഒരുമിച്ച് പോയി എന്ന് കേട്ടാൽ ആരായാലും ഒന്ന് അമ്പരന്നു പോകില്ലേ. ഒന്നും രണ്ടുമല്ല അതും 900 കാറുകളുടെ ടയറിന്റെ കാറ്റാണ്  തുറന്നു വിട്ടത്.  ഫ്രാൻസ് , നെതർലാൻഡ് തുടങ്ങിയ എട്ടോളം രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലാണ് ഈ വിചിത്രമായ ഒരു സംഭവ വികാസം അരങ്ങേറിയത്.

ഒരേ സമയം നൂറുകണക്കിന് കാറുകളുടെ കാറ്റ് ഊരി വിട്ടു; കാരണം അറിഞ്ഞതോടെ പ്രോത്സാഹിപ്പിച്ച് ജനം 1

എന്തെങ്കിലും ഒരു പ്രത്യേക തരത്തിലുള്ള പ്രതിഭാസം മൂലം ആയിരുന്നില്ല വാഹനങ്ങളുടെ കാറ്റ് ഒറ്റയടിക്ക് പോയത്. ടയർ എക്സ്റ്റിങ്ഗ്യുഷേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘടനയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അസാധാരണമായ ഒരു പ്രതിഷേധമുറയുടെ ഭാഗമായാണ് ഇവർ ഇങ്ങനെ ചെയ്തത്. നവംബർ 28ന് രാത്രിയിലും 29ന് പകലിനും ഇടയിൽ സംഘടനയിലെ പ്രവർത്തകർ ഒത്തു കൂടി ആയിരത്തിലധികം കാറുകളുടെ ടയറിന്റെ കാറ്റ് അഴിച്ചു വിട്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

നെതർലാൻസിലെയും ഫ്രാൻസിലെയും ജർമ്മനിയിലെയും ബ്രിട്ടനിലെയും ഉൾപ്പെടെ നിരവധി നഗരങ്ങളിൽ ഉള്ള എസ്‌ യു വി വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളുടെ ടയറിന്റെ കാറ്റാണ് ഈ സംഘടനയുടെ പ്രവർത്തകർ ഊരി വിട്ടത്. എസ്‌ യു വി വിഭാഗത്തിൽപ്പെടുന്ന കാറുകൾ വലിയതോതിൽ കാര്‍ബണ്‍ പുറത്തുവിട്ട് അന്തരീക്ഷ മലിനീകരണം വർദ്ധിപ്പിക്കുന്നു എന്നാണ് സംഘടന പറയുന്നത്. സംഘടനയുടെ ഉദ്ദേശ ലക്ഷ്യത്തെ കുറിച്ച് മനസ്സിലായതോടെ നിരവധിപേർ ഇവരോട് ഐക്യപ്പെട്ട് രംഗത്ത് വന്നിരുന്നു. എസ്‌ യു വികളുടെ ഉടമകള്‍ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി.

Exit mobile version