പ്ലാൻ ചെയ്തത് സുകുമാരക്കുറപ്പ് മോഡൽ; ഇതിനായി മാൾ ജീവനക്കാരിയെ കണ്ടെത്തി സൌഹൃദം സ്ഥാപിച്ചു; എന്നാൽ രക്ഷപ്പെടാമെന്ന 22 കാരിയുടെ തന്ത്രം പൊളിച്ചത് ഇങ്ങനെ

ബന്ധുക്കളെ കുടുക്കുന്നതിനു വേണ്ടി സ്വന്തം രൂപ സാദൃശ്യത്തിലുള്ള യുവതിയെ കൊലപ്പെടുത്തി 22കാരി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ്  സംഭവം നടന്നത്. പായൽ ഭാട്ടി എന്ന 22 കാരിയാണ് സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം ആസൂത്രണം ചെയ്തത്. താൻ മരണപ്പെട്ടു എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി തന്‍റെ രൂപ സാദൃശ്യമുള്ള യുവതിയെ കണ്ടെത്തി കൊലപ്പെടുത്തുക ആയിരുന്നു. സ്വന്തം ബന്ധുക്കളെ കള്ളക്കേസിൽ കുടുക്കുന്നതിനു വേണ്ടിയായിരുന്നു ഇവർ ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു.

പ്ലാൻ ചെയ്തത് സുകുമാരക്കുറപ്പ് മോഡൽ; ഇതിനായി മാൾ ജീവനക്കാരിയെ കണ്ടെത്തി സൌഹൃദം സ്ഥാപിച്ചു; എന്നാൽ രക്ഷപ്പെടാമെന്ന 22 കാരിയുടെ തന്ത്രം പൊളിച്ചത് ഇങ്ങനെ 1

പായലിന്റെ മാതാപിതാക്കൾ ആറുമാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. യുവതിയുടെ പിതാവിൽ നിന്ന് ബന്ധുക്കൾ പണം കടം വാങ്ങിയിരുന്നു, പക്ഷേ ഇവര്‍ ഈ പണം തിരികെ നൽകാൻ തയ്യാറായില്ല. പായലിന്റെ മാതാപിതാക്കൾ ജീവനൊടുക്കിയത്. തന്റെ മാതാപിതാക്കളുടെ മരണത്തിന് കാരണക്കാരായ ബന്ധുക്കളെ കുടുക്കുക എന്ന ഉപദേശത്തോടു കൂടിയാണ് യുവതി ഈ കൊലപാതകം നടത്തിയത്.

ഇതിനായി തന്റെ രൂപ സാദൃശ്യമുള്ള ഒരു സ്ത്രീയെ പായൽ മാളിൽ നിന്നും കണ്ടെത്തി. പിന്നീട് ഇവരുമായി സൗഹൃദമുണ്ടാക്കി. പിന്നീട് പായലും പായലിന്റെ പങ്കാളിയായ അജയ് ഠാക്കൂറും ചേർന്ന് ഇവരെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുക ആയിരുന്നു. മുഖം തിരിച്ചറിയാതിരിക്കുന്നതിന് വേണ്ടി വികൃതമാക്കി. ഡെഡ് ബോഡിയിൽ  സ്വന്തം വസ്ത്രങ്ങൾ അണിയിച്ചു. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനായിരുന്നു പായൽ ശ്രമിച്ചത്. ഇതിനായി ആത്മഹത്യ കുറുപ്പും ഇവർ തയ്യാറാക്കിയിരുന്നു. പിന്നീട് പായലും പങ്കാളിയും സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. മരണപ്പെട്ടത് പായല്‍ ആണെന്ന് ധരിച്ച് മൃതദേഹം യഥാവിധി സംസ്കരിക്കുകയും ചെയ്തു. എന്നാൽ നവംബർ 12 മുതൽ മാളിലെ ജീവനക്കാരിയെ കാണാനില്ലെന്ന് കാണിച്ചത് ബന്ധുക്കൾ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ  അന്വേഷണത്തിലാണ് ഈ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തുടർന്ന് നടത്തിയ  അന്വേഷണത്തിൽ പായലിനെയും പങ്കാളിയെയും പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version