ഫ്ലൈറ്റിനുള്ളിൽ ഭയന്ന് വിറച്ചിരുന്നത് ഒരു മണിക്കൂറോളം; ബന്ധുക്കളെ കാണാനാകുമോ എന്ന് ഭയന്നു പോയെന്ന് യാത്രക്കാർ; സംഘർഷഭരിതമായ നിമിഷങ്ങൾക്ക് ശേഷം വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തു

ഒരു മണിക്കൂറിൽ അധികം നീണ്ട അനിശ്ചിതാവസ്ഥയ്ക്കൊടുവില്‍ ആണ് സ്പൈസ് ജെറ്റ് വിമാനം കൊച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. എന്തും സംഭവിക്കാവുന്ന അപകടകരമായ സാഹചര്യം ആയിരുന്നു നിലനിന്നിരുന്നത്.  വിമാനം കോഴിക്കോട് ലാൻഡ് ചെയ്യാൻ കഴിയില്ല എന്ന വിവരം യാത്രക്കാരോട് പറഞ്ഞിരുന്നു. അപകടകരമായ സാഹചര്യം ഉള്ളതുകൊണ്ടാണ് അതിന് കഴിയാതെ വന്നത്. ഏറെ നേരത്തെ സംഘർഷഭരിതമായ നിമിഷങ്ങൾക്ക് ശേഷം വിമാനം ലാൻഡ് ചെയ്തപ്പോഴും യാത്രക്കാർ എല്ലാവരും ജീവൻ തിരികെ കിട്ടുമോ എന്ന ഭയത്തിൽ തന്നെയായിരുന്നു. ജീവനോടെ ബന്ധുക്കളെ കാണാൻ കഴിയുമോ എന്ന് പോലും ഭയന്നു പോയിരുന്നു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ പേരു വെളിപ്പെടുത്താത്ത ഒരു യാത്രക്കാരൻ പറയുന്നു. വിമാനം കോഴിക്കോട് ലാൻഡ് ചെയ്യാനുള്ള എല്ലാ ശ്രമവും നടത്തിയെങ്കിലും കഴിയാതെ വന്നു. ഇതോടെയാണ് കൊച്ചിയില്‍  ലാൻഡ് ചെയ്യാൻ തീരുമാനിക്കുന്നത്. വിമാനത്തിന് ഹൈഡ്രോളിക് തകരാറ് ഉണ്ടായത് മൂലമാണ് അടിയന്തര സാഹചര്യമുണ്ടായത്.

ഫ്ലൈറ്റിനുള്ളിൽ ഭയന്ന് വിറച്ചിരുന്നത് ഒരു മണിക്കൂറോളം; ബന്ധുക്കളെ കാണാനാകുമോ എന്ന് ഭയന്നു പോയെന്ന് യാത്രക്കാർ; സംഘർഷഭരിതമായ നിമിഷങ്ങൾക്ക് ശേഷം വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തു 1

എന്ത് അടിയന്തര സാഹചര്യം ഉണ്ടായാലും അതിനെ നേരിടുന്നതിനുവേണ്ടി ഉള്ള ജാഗ്രത വിദേശം കൊച്ചിയിലെയും കോഴിക്കോട്ടെയും വിമാനത്താവളങ്ങളിൽ നൽകിയിരുന്നു. രണ്ടുപ്രാവശ്യം കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും വിമാനം പറന്നു. കോഴിക്കോട് വിമാനം ലാൻഡ് ചെയ്യാൻ കഴിയില്ല എന്ന് ഉറപ്പായതോടെ വിമാനം വീണ്ടും കൊച്ചിയിലേക്ക് തന്നെ തിരികെ പോയി. കൊച്ചിയിൽ മൂന്നു തവണ ലാൻഡ് ചെയ്യാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ നാലാമത്തെ ശ്രമമാണ് വിജയം കണ്ടത്.

വിമാനത്താവളത്തില്‍ എട്ടര വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഏഴ് ഇരുപതോടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിനു ശേഷമാണ് ഇത് പിൻവലിച്ചത്. യാത്രക്കാരെ ടെര്‍മിനലിലേക്ക് മാറ്റി. കോഴിക്കോടേക്ക് പോകേണ്ട യാത്രക്കാരെ ദുബായിൽ നിന്ന് വരുന്ന എസ് ജി പതിനേഴ് വിമാനത്താവളത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.

Exit mobile version