ഹെയർ ഫിക്സിങ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം; നാലു പേർ പോലീസ് പിടിയിൽ

ഇന്ന് വളരെ വ്യാപകമായി പ്രചാരത്തിൽ ഉള്ളതാണ് ഹെയർ ഫിക്സിങ് ശസ്ത്രക്രിയ. കൊസ്മാറ്റിക് സര്‍ജറിയുടെ വിഭാഗത്തില്‍ ആണ് ഇത് പെടുന്നത്.  അതുകൊണ്ട് തന്നെ മുടി കുറവുള്ളവർ പലപ്പോഴും ഇത്തരത്തിലുള്ള ഹെയർ ഫിക്സിങ് ശസ്ത്രക്രിയയ്ക്ക് വിധേയമാകാറുണ്ട്. എന്നാൽ പരിചയസമ്പന്നര്‍ അല്ലാത്തവരിൽ നിന്ന് ഹെയർ ഫിക്സിങ് നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഹെയർ ഫിക്സിങ് ശസ്ത്രക്രിയ മൂലം ഉണ്ടായ അണുബാധയെ തുടർന്ന് ഡൽഹി സ്വദേശിയായ അത്തർ റഷീദ് മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇത് എല്ലാവര്ക്കും ഒരു വലിയ പാഠമാണ്. പരാതിയുമായി ഇവരുടെ അമ്മ രംഗത്ത് വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.  

ഹെയർ ഫിക്സിങ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം; നാലു പേർ പോലീസ് പിടിയിൽ 1

അത്തര്‍ റഷീദിന് ഹെയർ ഫിക്സിങ് ശസ്ത്രക്രിയ നടത്തിയതിനു ശേഷം അണുബാധ ഉണ്ടാവുകയും ഇയാളുടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം പരിപൂർണ്ണമായി നിലക്കുകയും ചെയ്തു. ഇതാണ് മരണത്തിന് കാരണമായത്. അത്തർ റഷീദ് ഒരു ടെലിവിഷൻ എക്സിക്യൂട്ടീവാണ്. ഇദ്ദേഹം മുടി ഫിക്സ് ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ലഭിച്ച പ്രത്യേക ഓഫർ പ്രകാരമാണ് ഇതിനായി മുന്നോട്ടു വന്നത്. എന്നാൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതോടെ ഇദ്ദേഹത്തിന്റെ വൃക്ക ഉൾപ്പെടെയുള്ള പല ആന്തരിക അവയവങ്ങളും തകരാറിലായി. സെപ്സിസ് ബാധിച്ച ഇയാൾ കുറച്ചു മാസങ്ങൾ കിടപ്പിലായിരുന്നു. തന്റെ മകന്റെ മരണ കാരണം അശാസ്ത്രീയമായ ഹെയർ ഫിക്സിങ് ആണെന്ന് കാണിച്ച് ഇദ്ദേഹത്തിന്റെ അമ്മ ആസിയ  ബീഗം പരാതിയുമായി രംഗത്തു വന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഹെയർ ഫിക്സിങ് ശസ്ത്രക്രിയകൾ അത്ര നിസ്സാരമല്ല. വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ചെയ്യേണ്ടതാണ് ഇത്. പക്ഷേ ഇതിന് തിരഞ്ഞെടുക്കേണ്ടത് അംഗീകൃത ഡോക്ടർമാരുടെയും ക്ലിനിക്കുകളുടെയും  സഹായമാണ്. അല്ലാത്ത പക്ഷം അത് ജീവന് പോലും ആപത്താണ്.

Exit mobile version