ഓസ്ട്രേലിയന്‍ നിരത്തിലൂടെ മെഗാസ്റ്റാർ  മമ്മൂട്ടി കാർ ഓടിച്ചത് 2300 കിലോമീറ്റർ; വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറല്‍

കാർ ഡ്രൈവ് ചെയ്യുന്നതിനുള്ള മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കമ്പം വളരെ പ്രശസ്തമാണ്. പലരും തമാശക്കെങ്കിലും പറയാറുണ്ട് ഏറ്റവും സുഖകരമായ ജോലി മമ്മൂട്ടിയുടെ ഡ്രൈവർ ആയിരിക്കുക എന്നതാണെന്ന്. കാരണം  പിൻ സീറ്റിൽ ഇരിക്കുക എന്നതല്ലാതെ മമ്മൂട്ടിയുടെ ഡ്രൈവറിന് പ്രത്യേകിച്ചൊരു പണിയുമില്ല. മിക്കപ്പോഴും തന്‍റെ വാഹനം ഡ്രൈവ് ചെയ്യുന്നത് മമ്മൂട്ടി തന്നെയാണ്.  ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു ലോങ്ങ് ഡ്രൈവ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സംഭവം ഓസ്ട്രേലിയയില്‍ ആണ്.

ഓസ്ട്രേലിയന്‍ നിരത്തിലൂടെ മെഗാസ്റ്റാർ  മമ്മൂട്ടി കാർ ഓടിച്ചത് 2300 കിലോമീറ്റർ; വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറല്‍ 1

മാമൂട്ടി ദീര്‍ഘ ദൂരം  കാർ ഓടിച്ചതിനെ കുറിച്ചുള്ള കുറിപ്പാണ് സമൂഹ മാധ്യമത്തിലൂടെ ഇപ്പോള്‍ ശ്രദ്ധ പിടിച്ചു. ഒന്നും രണ്ടുമല്ല 2300 കിലോമീറ്റർ ആണ് അദ്ദേഹം ഓസ്ട്രേലിയയിലൂടെ വാഹനം ഓടിച്ചത്. ഓസ്ട്രേലിയയിൽ കഴിഞ്ഞ 10 വർഷത്തോളമായി വാഹനം ഓടിക്കുന്ന തന്നെക്കാൾ മമ്മൂട്ടിക്ക് അവിടുത്തെ  നിയമങ്ങള്‍ മമ്മൂട്ടിക്ക് നന്നായി അറിയാം എന്ന കുറുപ്പിന്റെ ഒപ്പമാണ് റോബർട്ട് കുരിയാക്കോസ് ഈ വീഡിയോ പങ്ക്  വെച്ചത്. മമ്മൂട്ടിയുടെ പി ആർ ഒയാണ് റോബർട്ട് കുറിയാക്കോസ്.

ഹോബാര്‍ട്ടില്‍ നിന്നും ലോണ്‍സ്റ്റണിലേക്ക്, അവിടെ നിന്നും സ്വാസി പോര്‍ട്ട് ആര്‍തര്‍ വഴി വീണ്ടും ഹോബര്‍ട്ട്.  ഒരു മടുപ്പും ഇല്ലാതെ മമ്മൂട്ടി വാഹനം ഓടിച്ചു. ഓസ്ട്രേലിയൻ നിരത്തിലൂടെ വാഹനം ഓടിക്കുമ്പോൾ പലരുടെയും നിയമ ലംഘനം കണ്ടെങ്കിലും  ഒരിക്കൽപ്പോലും മമ്മൂട്ടി ക്ഷോഭിച്ചില്ലെന്ന് റോബർട്ട് കുര്യാക്കോസ് പറയുന്നു. കോളേജ് കാലത്തെക്കുറിച്ച് ഓർത്ത് ഒരുപാട് തമാശകളും മറ്റും പറഞ്ഞാണ് മമ്മൂട്ടി ഡ്രൈവ് ചെയ്തത്.

 കേരളത്തിന്റെ വലിപ്പമുള്ള ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ രണ്ടു വശങ്ങളും മമ്മൂട്ടി കാറിൽ പിന്നിട്ടു. ഡ്രൈവിങ്ങിനിടയിൽ  ഒരിക്കൽപോലും അദ്ദേഹത്തിന് ഒരു തരത്തിലും ഉള്ള മടുപ്പും അനുഭവപ്പെട്ടില്ലന്നു അദ്ദേഹം പറയുന്നു.

Exit mobile version