മൂന്നു വാക്സിനുകളും എടുത്ത ആരോഗ്യ പ്രവർത്തക കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കു ശേഷം  മരണപ്പെട്ടു; കോവിഡ് ഭീതി ഇനിയും അവസാനിച്ചിട്ടില്ലേ; ഞെട്ടൽ മാറാതെ ശാസ്ത്രലോകം

മനുഷ്യന് കോവിഡ് വൈറസിനെ ഇതുവരെ പൂർണമായി തന്റെ വരുതിയില്‍ ആക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു പരിധിവരെ അതിന്റെ തീവ്രതയെ അതിജീവിച്ച് ലോകം സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. അതിന്റെ ഇടയിലാണ് പുതിയ ചില ആശങ്കകൾ തല പൊക്കുന്നത്. സിഡ്നിയിലെ ആരോഗ്യ പ്രവർത്തകയായ മെലയൻ ലെഫ്‌ളർ മരണപ്പെട്ടത് ലോകത്തെ ആകമാനം ഞെട്ടിച്ചിരിക്കുകയാണ്.

മൂന്നു വാക്സിനുകളും എടുത്ത ആരോഗ്യ പ്രവർത്തക കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കു ശേഷം  മരണപ്പെട്ടു; കോവിഡ് ഭീതി ഇനിയും അവസാനിച്ചിട്ടില്ലേ; ഞെട്ടൽ മാറാതെ ശാസ്ത്രലോകം 1

 ലെഫ്ലറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത് നവംബർ 19നാണ്. പരിശോധനാഫലം വന്ന് മണിക്കൂറുകൾക്കകം ഉറങ്ങാൻ പോയ ഇവർ പിന്നീട് ഉറക്കം ഉണർന്നില്ല. ഇവരുടെ മരണത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ ഔദ്യോഗികമായി ഒരു സ്ഥിരീകരണവുംഉണ്ടായിട്ടില്ല. ഹൃദയസംബന്ധമായ അസുഖം മൂലമാണ് മരണപ്പെട്ടത് എന്നാണ് സഹോദരൻ പറഞ്ഞത്.  മരിക്കുമ്പോൾ കോവിഡ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ അത് മരണത്തിന്റെ കാരണം ആകണം എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല.

 എന്നാൽ കോവിഡിലേക്ക് നയിക്കുന്ന സാർസ് കോവ് 2 എന്ന വൈറസിന് ഹൃദയത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാൻ കഴിയുമെന്ന വിവരം ശാസ്ത്ര ലോകത്തിനുതന്നെ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. ഈ വൈറസിനു മനുഷ്യ  ശരീരത്തിൽ നേരിട്ട് പ്രവേശിച്ചു തകരാറിലാക്കാൻ കഴിയും. ഇതുമൂലം ഹൃദയത്തിന്റെ ഉപരിതലത്തിലോ മാംസപേശികളിലോ വീക്കം ഉണ്ടാവുകയും ചെയ്യും. തുടർന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട് രക്തം കട്ട പിടിക്കുന്നു. ഇതിന്റെ അനന്തരഫലമായി ഹൃദയാഘാതമോ  ഹൃദയസ്തംഭനമോ സംഭവിക്കാം.

ലെഫ്‌ളർ കോവിഡിനെ ചെറുക്കുന്ന വാക്സിൻ മൂന്ന് ഡോസുകളും എടുത്തിരുന്നു. എന്നിട്ടും ഇവർ മരണപ്പെട്ടത് ശാസ്ത്രലോകത്തെ തന്നെ ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.  കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ പുറത്തു വരുന്നതാണോ എന്നതാണ് ഏവരെയും അലട്ടുന്ന പ്രധാന പ്രശ്നം.  അങ്ങനെയാണെങ്കിൽ ലോകം വീണ്ടും അടച്ചിടല്‍ എന്ന സാഹചര്യത്തിലേക്ക് എത്തുമോ എന്ന് കണ്ടറിയണം.

Exit mobile version