അൽ ഖഈദ എന്ന പേരിൽ കുപ്രസിദ്ധി ആർജിച്ച ഭീകര ഭീകര പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിൽ ലോകത്തിനു തന്നെ ഭീഷണിയായി മാറിയ തീവ്രവാദി ആയിരുന്നു ഒസാമ ബിൻ ലാദൻ. 2001 സെപ്റ്റംബർ 11 അമേരിക്കയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിലൂടെയാണ് ഇയാള്‍ കൂടുതൽ കുപ്രസിദ്ധി നേടുന്നത്. ഒടുവിൽ പാക്കിസ്ഥാനിലെ അമ്പട്ടാബാദില്‍ വച്ച് വളരെ തന്ത്രപൂർവ്വമായാണ് ബിൻ ലാദനെ അമേരിക്കൻ സേന വക വരുത്തുന്നത്. മരിച്ചതിനു ശേഷവും ബിൽ ലാദ ചുറ്റിപ്പറ്റി ഉള്ള ദുരൂഹതകൾ ഇന്നും തുടരുകയാണ്. ഇയാളുടെ ജീവിത രീതിയും ലോകത്തിന് വിനാശം വിതയ്ക്കാന്‍ ഇയാള്‍ നടത്തിയ പ്ലാനിംഗുമൊക്കെ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നു.
ഇപ്പോഴിതാ ലാദനെ കുറിച്ച് അയാളുടെ മക്കളിൽ ഒരാളായ ഒമർ താൻ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ ഏറെ പിടിച്ചു പറ്റുന്നത്. താൻ കുട്ടി ആയിരിക്കുമ്പോൾ അഫ്ഗാനിടഥാനിൽ വച്ച് രാസായുധം പരീക്ഷിക്കാൻ ലാദൻ പരിശ്രമിച്ചിരുന്നതായി പറയപ്പെടുന്നു. മക്കളോടും ഈ രീതി പിന്തുടരാൻ ബില്ലാ പറഞ്ഞിരുന്നതായി പറയപ്പെടുന്നു.
നായ്ക്കളെ ഉപയോഗിച്ച് എങ്ങനെ രസായുദ്ധം പരീക്ഷിക്കാം എന്നതിനെ കുറിച്ച് വലിയ ഗവേഷണം പോലും ഇയാള്‍ നടത്തിയിരുന്നതായി മകൻ അഭിപ്രായപ്പെടുന്നു. ഒമർ പറയുന്നത് താനും മറ്റുള്ളവരെപ്പോലെ ഒരു ഇരയാണ് എന്നാണ്. ലാദന്റെ മകനായി ജനിച്ചു പോയി എന്നൊരു തെറ്റ് മാത്രമേ തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളൂ എന്നും താന്‍ ഒരിയ്ക്കലും പിതാവിന്റെ പാത പിന്തുടരാന്‍ ആഗ്രഹിച്ച വ്യക്തി അല്ലന്നും ഇദ്ദേഹം പറയുന്നു. തന്നെ തീവ്രവാദത്തിലേക്ക് വഴി തിരിച്ചുവിടാൻ പലപ്പോഴും പിതാവ് ശ്രമിച്ചിരുന്നു. പിതാവിന് ശേഷം ആ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം നിശ്ചയിച്ചിരുന്നത് തന്നെ ആയിരുന്നു. സെപ്റ്റംബർ 11 സംഭവിക്കുന്നതിന് ഏതാനം നാളുകൾക്ക് മുമ്പാണ് ഒമർ അഫ്ഗാൻ വിട്ടു പോരുന്നത്.