വീട്ടിൽ വളർത്തുന്ന പൂച്ച പുറത്തു നിന്നും വലിച്ചു കൊണ്ടു വന്ന വിശിഷ്ട സാധനം കണ്ട് ഉടമസ്ഥർ ഞെട്ടി

വീടുകളില്‍ ഏറ്റവും കൂടുതൽ ഓമനച്ചു വളർത്തുന്ന മൃഗങ്ങളിൽ ഒന്നാണ് പൂച്ച. പലപ്പോഴും പല വളര്‍ത്തു പൂച്ചകളും പുറത്തു നിന്നും പല സാധനങ്ങളും വീട്ടിലേക്ക് എടുത്തു കൊണ്ടു വരാറുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ അത് വലിയ തലവേദനയായി മാറിയേക്കാം. പല്ലിയെയും പൂമ്പാറ്റയും മാത്രമല്ല പാമ്പുകളെ പോലും  പൂച്ചകൾ വീട്ടിലേക്ക് കടിച്ചു കൊണ്ടുവന്നേക്കാം. ഇത്തരത്തിൽ ഏതാനം ദിവസങ്ങൾക്ക് മുൻപ് ഒരു പൂച്ച തന്റെ വീട്ടിലേക്ക് കടിച്ചു കൊണ്ടുവന്ന സാധനം കണ്ട് വീട്ടുടമസ്ഥൻ ശരിക്കും  ഞെട്ടിപ്പോയി. ഒരു ചീങ്കണ്ണിയുടെ തലയാണ് പൂച്ച വീട്ടിലേക്ക് കടിച്ചു കൊണ്ടു വന്നത്. സംഭവം നടന്നത് അമേരിക്കയിലെ വിസ്കോൺസിനിൽ ആണ്. പൂച്ചയുടെ ഉടമയുടെ പേര് ഹ്യൂഗൽ എന്നാണ്. ബേണ്ട്  ടോസ്റ്റ് എന്ന് പേരുള്ള ഇയാളുടെ പൂച്ചയാണ് വീട്ടിലേക്ക് മുതലത്തല കടിച്ചു കൊണ്ടു വന്നത്.

വീട്ടിൽ വളർത്തുന്ന പൂച്ച പുറത്തു നിന്നും വലിച്ചു കൊണ്ടു വന്ന വിശിഷ്ട സാധനം കണ്ട് ഉടമസ്ഥർ ഞെട്ടി 1

 വളരെ പ്രയാസപ്പെട്ട് പൂച്ച എന്തോ ഒന്ന് കടിച്ചു വലിച്ചു കൊണ്ടുവരുന്നത് കണ്ടാണ് വീട്ടുകാർ ശ്രദ്ധിക്കുന്നത്. ആദ്യം ഇത് ഒരു മീൻ ആയിരിക്കും എന്നാണ് വിചാരിച്ചിരുന്നത് എങ്കിലും അടുത്തത് ചെന്ന് നോക്കിയപ്പോൾ ഒരു മുതലയുടെ തലയാണെന്ന് മനസ്സിലായി. അതേസമയം പൂച്ചക്കുട്ടിക്ക് എങ്ങനെയാണ് മുതലയുടെ തല ലഭിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മുതലയുടെ തലയുടെ ഒരു ഭാഗം ഏറെക്കുറെ നശിച്ചു പോയിരുന്നു.

 വീട്ടുകാർ ഉടൻ തന്നെ വന്യ  ജീവി സംരക്ഷണ വകുപ്പിന്റെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ താരതമ്യേന ചെറുതും മൂന്നടിയോളം നീളവുമുള്ള ചീങ്കണ്ണിയുടെ തലയാണ് ഇത് എന്ന് സ്ഥിരീകരിച്ചു. അതേസമയം ഈ പ്രദേശത്ത് ചീങ്കണ്ണികൾ ഉള്ളതായി ആരും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ വീട്ടിൽ വളർത്തിയ  ഏതോ മുതലയാകാം ഇത് എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്.

Exit mobile version