സിനിമ കണ്ടു; സിഡികൾ വില്പന നടത്തി; കൗമാരക്കാരെ ഉത്തരകൊറിയ പരസ്യമായി വെടിവെച്ചു കൊന്നു

ദക്ഷിണ കൊറിയൻ സിനിമകൾ കാണുകയും അത് വിൽപ്പന നടത്തുകയും ചെയ്തു എന്ന കുറ്റത്തിന് രണ്ടു കൗമാരക്കാരെ ഉത്തര കൊറിയയിൽ പരസ്യമായി വെടി വച്ച് കൊലപ്പെടുത്തിയതായി വാർത്ത. പതിനാറും പതിനേഴും വയസ്സ് പ്രായമുള്ള ആൺകുട്ടികളാണ് ഭരണകൂട ഭീകരതയ്ക്ക് ഇരയായത്. ഏറെ കുപ്രസിദ്ധമായ ഉത്തര കൊറിയയിലെ ഫയറിംഗ് സ്കോട് ആണ് ഇവരെ കൊലപ്പെടുത്തിയത് എന്നാണ് പുറത്തു വരുന്ന വാർത്ത.

സിനിമ കണ്ടു; സിഡികൾ വില്പന നടത്തി; കൗമാരക്കാരെ ഉത്തരകൊറിയ പരസ്യമായി വെടിവെച്ചു കൊന്നു 1

ചൈനയുടെ അതിർത്തിയിലുള്ള ഹൈസൺ എന്ന നഗരത്തിലെ പ്രദേശ വാസികളെ ആകെ ഞെട്ടിച്ചുകൊണ്ട് എല്ലാവർക്കും ഒരു മുന്നറിയിപ്പ് എന്ന തരത്തിലാണ് ഈ ശിക്ഷ നടപ്പാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. ഒക്ടോബറിലാണ് ഈ ക്രൂരമായ കൊലപാതകം നടക്കുന്നത്. എന്നാൽ ഇതിന്റെ വിവരങ്ങൾ പുറത്തു വരുന്നത് ഇപ്പോഴാണ്. ദക്ഷിണ കൊറിയൻ സിനിമകൾ കാണുന്നത് വളരെ ഗൗരവമുള്ള കുറ്റകൃത്യമായാണ് ഉത്തര കൊറിയ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ നാട്ടുകാരെ മുഴുവൻ വിളിച്ചു കൂട്ടിയതിനു ശേഷം ആണ് ഈ ശിക്ഷ നടപ്പാക്കിയത്. മറ്റുള്ളവര്‍ക്കും ഈ ശിക്ഷ ഒരു പാഠം ആയിരിക്കണം എന്നാണ് ഭരണകൂടം കരുതുന്നത്.
 

പല രാജ്യങ്ങളുടെയും സിനിമകളും മാധ്യമങ്ങളുമൊക്കെ വിലക്കി യിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. ഇതൊക്കെ രാജ്യത്തിലെ ജനങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കും എന്നാണ് ഭരണകൂടം വിലയിരുത്തുന്നത്. ദക്ഷിണ കൊറിയയുമായി ബന്ധപ്പെട്ട എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്ന ഒരു രീതി തന്നെയാണ് ഉത്തര കൊറിയ തുടർന്ന് പോരുന്നത്. അപ്പോഴും എതിർപ്പുകളെയും നിയന്ത്രണങ്ങളെയും മറികടന്ന് ദക്ഷിണ കൊറിയയില്‍ നിന്നും നിരവധി സിനിമകളും ഗാനങ്ങളും ഒക്കെ എത്താറുണ്ട്. പ്രധാനമായും ചൈനയുടെ അതിർത്തി വഴിയാണ് ഉത്തരകൊറിയയിൽ ഇവ എത്തുന്നത്.

Exit mobile version