അച്ഛന് മകൾ വൃക്ക നൽകി; പ്രതിയോഗികൾ പോലും ലാലുവിന്റെ മകളെ പ്രശംസിക്കുന്നു

പ്രമുഖ രാഷ്ട്രീയ നേതാവ് ലാലു പ്രസാദ് യാദവിന് വൃക്ക നൽകിയ മകൾ രോഹിണി ആചാര്യയ്ക്ക് വലിയ തോതിലുള്ള അഭിനന്ദനമാണ് ഇപ്പോള്‍  ലഭിച്ചു കൊണ്ടിരിക്കുന്നത്. വിഭിന്ന രാഷ്ട്രീയ ചേരിയിൽ ഉള്ളവർ ഉൾപ്പെടെ അഭിനന്ദനവുമായി രംഗത്തുവന്നു. സമൂഹ മാധ്യമത്തില്‍ ലാലുവിന്റെയും മകളുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ വെച്ചാണ് ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നത്. ഇദ്ദേഹത്തിന് വൃക്ക നൽകിയത് മകൾ രോഹിണിയാണ്. ഇതു വലിയ വാർത്തയായി മാറിയിരുന്നു. നിരവധി പേരാണ് ലാലുവിന്‍റെ മകള്‍ രോഹിണിയെ പ്രശംസ കൊണ്ട് മൂടുന്നത്.

അച്ഛന് മകൾ വൃക്ക നൽകി; പ്രതിയോഗികൾ പോലും ലാലുവിന്റെ മകളെ പ്രശംസിക്കുന്നു 1

രോഹിണിയെ പോലെ ഒരു മകൾ വേണമെന്നും ഭാവി തലമുറയ്ക്ക് അവൾ ഒരു മാതൃകയാണ് എന്നുമാണ് ഒരു പ്രമുഖ ബി ജെ പി നേതാവ് സമൂഹ മാധ്യമത്തില്‍ കുറിച്ചത്. മറ്റൊരു നേതാവ് പറയുന്നത് തനിക്ക് ഒരു മകൾ ഇല്ലാതെ പോയെന്നും രോഹിണിയെ കാണുമ്പോൾ ഒരു മകളെ നൽകാത്തതിൽ ദൈവത്തിനോട് കടുത്ത പരിഭവമുണ്ടെന്നും പറയുന്നു. രാഷ്ട്രീയ ഭേദമന്യേ ലാലുവിനും കുടുംബത്തിനും പിന്തുണ ഏറുകയാണ്. ലാലു പ്രസാദ് യാദവിനെ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ഐ സി യുവിലേക്ക് മാറ്റിയിരുന്നു. നിലവിൽ ഇരുവരുടെയും ആരോഗ്യനില വളരെ തൃപ്തികരമാണ്.

അച്ഛന് മകൾ വൃക്ക നൽകി; പ്രതിയോഗികൾ പോലും ലാലുവിന്റെ മകളെ പ്രശംസിക്കുന്നു 2

ലാലു പ്രസാദ് യാദവിന് 74 വയസ്സുണ്ട്. മകള്‍ രോഹിണിയ്ക്ക് 40 വയസ്സുണ്ട്.  ഒരുകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സാന്നിധ്യമായിരുന്നു അദ്ദേഹം. ഇപ്പോഴും അദ്ദേഹം ബീഹാറിലെ ജനങ്ങളുടെ കാണപ്പെട്ട ദൈവം തന്നെയാണ്. ശസ്ത്രക്രിയയ്ക്ക് ഏതാനും മണിക്കൂറുകൾക്കു മുമ്പ് രോഹിണി പിതാവിന്റെ ഒപ്പമുള്ള ചിത്രം പങ്ക്  വെച്ചിരുന്നു.  സമൂഹ മാധ്യമത്തിൽ ഇത് വൈറലായി മാറിയിരുന്നു.

Exit mobile version