ഇവരാണ് ഇന്ത്യയിലെ ആദ്യത്തെ ലൈൻ വുമൺ; ഈ പദവിയിൽ എത്തിയത് നിയമ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ

രാജ്യത്തെ തന്നെ ആദ്യത്തെ ലൈൻ വുമൺ ആയി മാറിയിരിക്കുകയാണ് വിഭാരതിയും ബബൂരി ശിരിഷയും. വളരെയധികം അപകട സാധ്യതയുള്ളതു കൊണ്ട് തന്നെ ഇത്രയും നാൾ ഈ ജോലി പുരുഷന്മാർ മാത്രമായിരുന്നു ചെയ്തു  വന്നിരുന്നത്. 2020 ലാണ് ഇരുവരും ഇതിനായി അപേക്ഷ നൽകുന്നത്. ഇതിനു മുൻപ് ഈ ജോലി ചെയ്യാൻ സ്ത്രീകൾ ആരും തന്നെ മുന്നോട്ടു വന്നിട്ടില്ല. വളരെ വർഷങ്ങൾ നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ഇരുവർക്കും ഈ ജോലി ലഭിക്കുന്നത്. ഇവർ ഇരുവരും ഐടിഐ സർട്ടിഫിക്കേഷന്‍ ഉള്ളവരാണ്. മാത്രമല്ല എഴുത്തു പരീക്ഷ എഴുതുവാൻ യോഗ്യതയുണ്ടെന്ന് ഇവർ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. കൂടാതെ എട്ടടി ഉയരമുള്ള ടവറിൽ കയറാൻ ശാരീരികമായി യോഗ്യതയുണ്ടെന്ന് ഇവർ തെളിയിക്കുകയും ചെയ്തു. തുടർന്നാണ് ഇവർക്ക് അനുകൂലമായ വിധി കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

ഇവരാണ് ഇന്ത്യയിലെ ആദ്യത്തെ ലൈൻ വുമൺ; ഈ പദവിയിൽ എത്തിയത് നിയമ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ 1

നിലവിൽ ജൂനിയർ ലൈൻമാൻ എന്ന പോസ്റ്റിലേക്കാണ് ഇരുവരും കയറിയിരിക്കുന്നത്. ഉടൻ തന്നെ ഇരുവർക്കും സ്ഥാനക്കയറ്റം ലഭിക്കും എന്ന് അധികൃതർ അറിയിച്ചു

ഈ ജോലി സ്ത്രീകൾക്ക് യോജിക്കുന്നതല്ല എന്ന് പറയുമ്പോൾ അത്ഭുതമാണ് തോന്നുന്നത് . ഇന്ന് എല്ലാ മേഖലയിലും സ്ത്രീകൾ മുന്നേറിക്കഴിഞ്ഞു,  രണ്ടു കുട്ടികളുടെ അമ്മയെ ഭാരതി പറയുന്നു. താൻ പല മേഖലകളിലും പുരുഷന്മാരുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് . തനിക്ക് ആളുകൾ പുരുഷന്‍മാര്‍ക്ക് നല്‍കുന്ന അതേ പോലുള്ള ബഹുമാനമാണ് നൽകുന്നത്. ചെറുപ്പക്കാരികളായ പല സ്ത്രീകളും തന്റെ അടുത്തു വന്ന് ലൈൻ വുമണ്‍ ആകണം എന്ന് പറയാറുണ്ട് . അത് ഒരു നല്ല കാര്യമായി തോന്നുന്നതായും ഭാരതി പറയുന്നു.

Exit mobile version