കോവിഡ് വന്നു പോയതിനു ശേഷം ഹൃദയാഘാതം മൂലം ഉണ്ടാകുന്ന മരണങ്ങളുടെ തോത് ക്രമാതീതമായി വർദ്ധിക്കുന്നതായി പഠനം പറയുന്നു. നിലവില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ ഒന്നായി ഇത് മാറിയിരിക്കുകയാണ്. എല്ലാ പ്രായക്കാർക്കിടയിലും പെട്ടെന്ന് ഹൃദയാഘാതം ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യമുള്ളവർ പോലും നടക്കുമ്പോഴും നൃത്തം ചെയ്തതിനു ശേഷം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് പഠന വിഷയമാണ്.
കോവിഡിനു ശേഷം ഉണ്ടാകുന്ന ചില സങ്കീർണ്ണതകളും ഒന്നിലധികം തവണ കോവിഡ് വന്നു പോയതും ഇതിന് ഒരു കാരണം ആകാം എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാല്‍ ഇത് കോവിഡ് മൂലമാണോ എന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ കോവിഡിന് ശേഷം ഇത്തരമൊരു പ്രതിഭാസം ക്രമാതീതമായി വാർദ്ധിച്ചിട്ടുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. എന്നാൽ വിദേശ രാജ്യങ്ങളിൽ ഉള്ളവരെ അപേക്ഷിച്ച് ഇന്ത്യയില്‍ ഉള്ളവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് വിദഗ്ധർ പറയുന്നു. ഇന്ത്യക്കാരുടെ ഭക്ഷണ ശീലവും , പ്രമേഹവും , ജനിതകമായ പ്രത്യേകതകളും , അമിതവണ്ണവും , അലസമായ ജീവിതശൈലിയും, പുകവലിയും ഒക്കെ ഇതിന് കാരണമാണ്. പെട്ടെന്നുണ്ടാകുന്ന മരണങ്ങളിൽ കൂടുതലും ഹൃദയാഘാതം മൂലമാണ് സംഭവിക്കുന്നത്.എന്നാൽ എല്ലാം മരണത്തിന്റെയും കാരണം ഹൃദയാഘാതം അല്ല.
പ്രായം , ജീവിതശൈലി , പാരമ്പര്യം എന്നിവ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. രക്തസമ്മർദ്ദവും കൊളസ്ട്രോളും പുകവലിയും ഒക്കെ പ്രധാനപ്പെട്ട ഘടകങ്ങൾ തന്നെയാണ്. ഭക്ഷണ രീതിയിലും ജീവിത ശൈലിയിലും ഒക്കെ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഇതിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. എങ്കിലും പ്രായം കൂടുന്നതനുസരിച്ച് ഹൃദയാഘാത സാധ്യത വർദ്ധിക്കുന്നു. ജീവിതശൈലിലുള്ള മാറ്റത്തിലൂടെ ഒരു പരിധി വരെ ഇതിനെ കുറയ്ക്കാൻ കഴിയും.