പാട്ട് പാടി അപ്‌ലോഡ് ചെയ്യുന്ന ആപ്ലിക്കേഷൻ വഴി രണ്ട് മാസം മുന്പ് പരിചയപ്പെട്ട ഗായകന്റെ ഒപ്പം 25 കാരി നാടു വിട്ടു . കഴിഞ്ഞ ആഴ്ചയാണ് 25 കാരിയെയും 7 ഉം 3 ഉം വയസ്സ് പ്രായമുള്ള മക്കളുടെ ഒപ്പം കാണാതാവുന്നത്. ബേക്കല്‍ സ്വദേശിയായ പ്രവാസിയുടെ ഭാര്യയാണ് വയനാട്ടുകാരനായ ഗായകന്റെ ഒപ്പം നാടു വിട്ടത്.
ഭർത്താവിന്റെ വീട്ടിൽ നിന്നും ഒമ്പതും 11നും ഇടയ്ക്കുള്ള സമയത്താണ് വീട് വിട്ട് പോകുന്നത്. വിദേശത്തുള്ള ഭർത്താവിന്റെ ബന്ധുക്കള്‍ പോലീസ്സില്‍ പരാതി നല്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവതിയും മക്കളും വയനാട്ടിലെ ഗായകന്റെ ഒപ്പമാണെന്ന് കണ്ടെത്തുന്നത് . ഇവരെ പോലീസ് ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു . തുടർന്ന് ഇവർ കുട്ടികളുടെ ഒപ്പം ബേക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായി .
രണ്ട് മാസം മുൻപാണ് യുവാവും ഭർതൃമതിയും മ്യൂസിക്കൽ ആപ്പിൽ ഒരുമിച്ച് പാടാൻ ആരംഭിക്കുന്നത് . 5 വയസ്സും നാലു മാസവും പ്രായമുള്ള മക്കൾ ഉണ്ട്. ഒരുമിച്ച് പാട്ടുപാടിയാണ് ഇരുപതും പ്രണയത്തിലാകുന്നത്. ഭാര്യ നാട് വിട്ട വിവരമറിഞ്ഞ് ഭർത്താവ് വിദേശത്തു നിന്നും നാട്ടില്‍ എത്തിയിരുന്നു. തുടര്‍ന്നു ഭർത്താവും ബന്ധുക്കളും സ്റ്റേഷനിലെത്തി . പിന്നീട് യുവതി പോലീസ് സ്റ്റേഷനില്‍ എത്തി. പിന്നീട് ഇവരെ കോടതിയില്‍ ഹാജരാക്കി . യുവതി കാമുകന്റെ ഒപ്പം പോയി. രണ്ടു മക്കളെയും പിതാവ് കോടതിയിൽ നിന്നും ഏറ്റു വാങ്ങി .