മോഹൻലാലിന് ലഭിക്കുന്ന ഇളവ് സാധാരണക്കാരന് ലഭിക്കുമോ; ഹൈക്കോടതി സർക്കാരിനോട്

ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ടു  സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ച പ്രധാന വാദം മോഹൻലാൽ നിയമ ലംഘനം നടത്തിയിട്ടില്ല എന്നാണ്. ഇതിലാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. മോഹൻലാലിന്റെ കൈവശം ഉണ്ടായിരുന്നത് ചരിഞ്ഞ കാട്ടാനയുടെ കൊമ്പാണ് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

മോഹൻലാലിന് ലഭിക്കുന്ന ഇളവ് സാധാരണക്കാരന് ലഭിക്കുമോ; ഹൈക്കോടതി സർക്കാരിനോട് 1

ഈ കേസിൽ നടന്‍ മോഹൻലാലിന് ലഭിക്കുന്ന ഇളവ് നാട്ടിലെ ഒരു സാധാരണക്കാരന് ലഭിക്കുമോ എന്ന് ഹൈക്കോടതി ചോദിച്ചു. നാട്ടിലെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി . തന്റെ കൈവശം ഉള്ളത് ചരിഞ്ഞ കാട്ടാനയുടെ കൊമ്പാണ് എന്ന് മോഹൻലാൽ കോടതിയെ ധരിപ്പിച്ചു. ഒരിക്കലും ഇത് വൈൽഡ് ലൈഫ് പരിധിയിൽ വരില്ലെന്നും മോഹൻലാൽ വാദം ഉന്നയിച്ചു. ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷന്റെ ഹർജി തള്ളിയത് ചോദ്യം ചെയ്തു കൊണ്ടാണ് മോഹൻലാൽ ഹർജി സമർപ്പിച്ചത്. ഇതിലാണ് കോടതിയുടെ ഭാഗത്തു നിന്നും ഏറെ നിർണായകമായ ചോദ്യം ഉയര്‍ന്നു വന്നത്.

കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2012 ജൂണിലാണ്. ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡില്‍ നിന്നും ആണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. അന്ന് മോഹൻലാലിന്റെ വീട്ടിൽ നിന്നും നാല് ആനക്കൊമ്പുകൾ ആദായ നികുതി വകുപ്പ് കണ്ടെത്തുകയുണ്ടായി.

 ആനക്കൊമ്പ് കൈവശം വയ്ക്കുക എന്നത് ഏറെ ഗുരുതരമായ പ്രവർത്തിയാണ്. ഇത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെന്ന് വനം വകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാ. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഹൻലാലിനെതിരെ കേസെടുക്കുന്നത്. പിന്നീട് ഏഴ് വർഷത്തിനു ശേഷമാണ് മോഹൻലാലിനെ ഈ കേസ്സില്‍ മോഹന്‍ലാലിനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കുന്നത്.

Exit mobile version