ആകാശ രാജ്ഞി വിട പറഞ്ഞു; വ്യോമയാന മേഖലയിലെ ജംബോ ജറ്റിന്റെ സർവ്വാധിപത്യം എന്നന്നേക്കുമായി അവസാനിക്കുന്നു

ആകാശ രാജ്ഞി,  തിമിംഗലം തുടങ്ങിയ പേരുകളിൽ വ്യോമയാന മേഖല തന്നെ ഭരിച്ചിരുന്ന ആകാശ നൌകയായിരുന്ന ജംബോ ജറ്റ് വിട പറയുന്നു. ബോയിങ് കമ്പനിയുടെ തന്നെ ഏറ്റവും വിജയിച്ച വിമാനങ്ങളിൽ ഒന്നാണ് ബോയിങ് 747. ഈ വിമാനത്തിന്‍റെ നിർമ്മാണമാണ് കമ്പനി എന്നന്നേക്കമായി അവസാനിപ്പിച്ചിരിക്കുന്നത്.

ആകാശ രാജ്ഞി വിട പറഞ്ഞു; വ്യോമയാന മേഖലയിലെ ജംബോ ജറ്റിന്റെ സർവ്വാധിപത്യം എന്നന്നേക്കുമായി അവസാനിക്കുന്നു 1

 ബോയിങ് 747ന്റ്റെ  അവസാനത്തെ വിമാനം വാഷിങ്ടണിലെ ഫാക്ടറിയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടു കൂടി ഈ വിമാനത്തിന്റെ  നിർമ്മാണം കമ്പനി എന്നന്നേക്കുമായി അവസാനിപ്പിച്ചു. ഏറ്റവും അവസാനത്തെ ബോയിങ് 747 ഓർഡർ ചെയ്തത് അറ്റ്ലസ് എയർ ആണ്. അറ്റ്ലസ് എയര്‍ ഒരു ചരക്ക് വിമാന കമ്പനിയാണ്. ചൊവ്വാഴ്ചയാണ് അവസാനത്തെ ബോയിംഗ് 747 പുറത്തിറങ്ങിയത്.

 1969ലാണ് ജംബോജറ്റ് ആദ്യമായി പറക്കുന്നത്. തുടർന്ന് നിരവധി റോളുകളിൽ ഈ വിമാനം തിളങ്ങി. 500 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന  യാത്രാ വിമാനം എന്ന നിലയിലും ചരക്ക് വിമാനം എന്ന നിലയിലും അമേരിക്കൻ പ്രസിഡന്‍റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ എന്നീ റോളുകളിൽ വ്യോമയാന മേഖല കീഴടക്കിയ വിമാനമാണ് ബോയിങ് 747. ഇതുവരെ 1574 ബോയിങ് 747 വിമാനങ്ങൾ ബോയിങ് കമ്പനി നിർമ്മിച്ചിട്ടുണ്ട്.

 ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിമാനമാണ്. നാല് എഞ്ചിനുകൾ ആണ് ഈ വിമാനത്തിന്റെ ഹൃദയം. വിമാനത്തിന്റെ പ്രധാന പോരായ്മയായി കണക്കാക്കുന്നത് ഇന്ധന ക്ഷമത ഇല്ലായ്മയാണ്. ഇതോടെ 2 എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന ബോയിംഗ് വിമാനങ്ങൾ കമ്പനി പുറത്തിറക്കി. ഇത് വലിയ വിജയമായി മാറി. ഇതോടെ നാല് എഞ്ചിനുള്ള വിമാനത്തിന്റെ ഡിമാൻഡ് ഗണ്യമായി കുറഞ്ഞു. ഒടുവിൽ ഉത്പാദനം തന്നെ അവസാനിപ്പിക്കാൻ കമ്പനി തീരുമാനിക്കുക ആയിരുന്നു.

Exit mobile version