ഇൻസ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്ളോഗർ;  വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി; 80 ലക്ഷം രൂപ തട്ടിയെടുത്തു

ബിസിനസുകാരനെ ഹണി ട്രാപ്പിൽ കുടുക്കി വ്ളോഗറും ഭർത്താവും കൂടി 80
 ലക്ഷം രൂപ തട്ടിയെടുത്തു. ബിസിനസുകാരന്റെ പരാതിയെ തുടർന്ന് ഡൽഹി സ്വദേശിനിയായ വ്ളോഗർ നമ്ര ഖാദർ എന്ന 22 കാരിയെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ഇൻസ്റ്റഗ്രാമിൽ 2 ലക്ഷവും യൂട്യൂബിൽ 6 ലക്ഷത്തിലധികം ഫോളോവേഴ്സും ആണ് ഉള്ളത്.

ഇൻസ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്ളോഗർ;  വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി; 80 ലക്ഷം രൂപ തട്ടിയെടുത്തു 1

ദിനേശ് യാദവ് എന്ന യുവ ബിസിനസുകാരനാണ് വ്ളോഗറിനും ഭർത്താവിനും എതിരെ പോലീസിൽ പരാതി നൽകിയത്. ഇവരുടെ ഭർത്താവ് മനീഷിനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിത്തിട്ടുണ്ട്. എന്നാൽ ഇയാൾ ഒളിവിലാണ്. അധികം വൈകാതെ തന്നെ ഇയാളെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. വ്ളോഗർ കുറ്റം സമ്മതിച്ചിട്ടുണ്ട്. വ്ളോഗറിന്റെ ചാനൽ വഴി തന്റെ സ്ഥാപനം പ്രമോട്ട് ചെയ്യുന്നതിനു വേണ്ടിയാണ് ഇവർ ആദ്യമായി ബിസിനസുകാരനായ മനീഷിനെ കാണുന്നത്.

തുടർന്ന് പ്രമോഷൻ നൽകുന്നതിന് ഇവർ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. സെലിബ്രിറ്റികൾ ആയതുകൊണ്ട് തന്നെ പ്രത്യേകിച്ച് സംശയം ഒന്നും തോന്നിയില്ല ഇദ്ദേഹം പണം നൽകുകയും ചെയ്തു. പിന്നീട് അധികം വൈകാതെ വ്ളോഗർ മനീഷിനോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും അറിയിച്ചു. പിന്നീട് ഇരുവരും തമ്മിൽ അടുപ്പമായി. ഒരിക്കൽ ഒരു പാർട്ടിക്ക് ഇവർ ഒരുമിച്ച് പോവുകയും അവിടെ വച്ച് അമിതമായി മദ്യപിച്ച മനീഷിന്റെ നഗ്നചിത്രങ്ങൾ നമ്ര പകർത്തുകയും ചെയ്തു. പിന്നീട് ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. പലപ്രാവശ്യമായി 80 ലക്ഷത്തോളം രൂപ നമ്രയും ഭർത്താവും ചേര്‍ന്ന് തട്ടിയെടുക്കുക ആയിരുന്നു .

Exit mobile version