മോട്ടീവ്,  സാമ്പത്തിക താൽപര്യമല്ല; ഷാഫിയുടെ യഥാർത്ഥ ലക്ഷ്യം മറ്റൊന്നായിരുന്നെന്ന് പോലീസ്

കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന വാർത്തകൾ ഇപ്പോഴും അവസാനിക്കുന്നില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു ക്രൂര കൃത്യത്തിലേക്ക് പ്രതികൾ കടന്നത്. എല്ലാത്തിന്റെയും മൂല കാരണം ഷാഫിയുടെ ലൈംഗിക വൈകൃതം ആണെന്ന് പോലീസ് പറയുന്നു. മുഹമ്മദ് ഷാഫി പറയുന്നത് അതുപോലെതന്നെ ഭഗവത് സിംഗും ലൈലയും കേട്ടിരുന്നു.

മോട്ടീവ്,  സാമ്പത്തിക താൽപര്യമല്ല; ഷാഫിയുടെ യഥാർത്ഥ ലക്ഷ്യം മറ്റൊന്നായിരുന്നെന്ന് പോലീസ് 1

 തന്റെ മനസ്സിൽ ഉള്ള വൈകൃത ചിന്തകൾ ഇയാൾ നരബലിയുടെ മറവിൽ നടപ്പാക്കുകയാണ് ചെയ്തത്.  പൂജ ചെയ്യണം എന്ന് പറഞ്ഞ് ധരിപ്പിച്ചാണ് വീട്ടുകാരെക്കൊണ്ട് പല ക്രൂരകൃത്യങ്ങളും നടത്തിയത്. ഭർത്താവായ ഭഗവത് സിംഗിനെ കട്ടിലിന്റെ സമീപം ഇരുത്തി ഷാഫി ലൈലയുമായി ബന്ധപ്പെട്ടത് തന്റെ മാനസിക വൈകൃതത്തിന്റെ പൂർത്തീകരണത്തിന് വേണ്ടി ആയിരുന്നു. ഷാഫി ഒരു സിദ്ധനാണ് എന്ന് ധരിച്ചാണ് ലൈല ഇതിന് തയ്യാറായത്.

ലൈലയുടെയും ഭഗത് സിംഗിന്റെയും ബലഹീനതകൾ ഇയാൾ മുതലെടുത്തു. ഒരു കൂസലുമില്ലാതെ നുണ പറയുന്ന വ്യക്തിയാണ് ഷാഫി എന്ന് പോലീസ് പറയുന്നു. ഇയാൾ കൊടും ക്രിമിനലാണ്. എന്ത് ചെയ്യാനും ഒരു മടിയും ഇല്ലാത്ത ഇയാൾക്ക് ഇര വേദനിക്കുന്നത് കാണുമ്പോൾ വല്ലാത്ത ആനന്ദമാണ്. മനശാസ്ത്ര വിദഗ്ധരുടെ സാമീപ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളുടെ സ്വഭാവ വൈകൃതം പോലീസ് ഉറപ്പിച്ചത്. കൂടുതൽ വിവരങ്ങളും വ്യക്തമായി തുറന്നു സമ്മതിച്ചത് ലൈല ആയിരുന്നു. ആദ്യമൊന്നും ഷാഫി ഒന്നും സമ്മതിച്ചിരുന്നില്ല. പിന്നീട് തെളിവുകൾ ഒന്നൊന്നായി നിരത്തി ചോദ്യം ചെയ്തപ്പോഴാണ് ഷാഫി കുറ്റം സമ്മതിക്കാൻ തയ്യാറായത്. പൂജയുടെ പേരിൽ പലപ്പോഴായി ആറു ലക്ഷത്തോളം രൂപ ഷാഫി വീട്ടുകാരിൽ നിന്നും വാങ്ങിയിരുന്നു. ലഭിക്കുന്ന പണം മദ്യവും മയക്കുമരുന്നും വാങ്ങുന്നതിന് വേണ്ടിയാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. റോസ്ലിന്‍  വധക്കേസിൽ അന്വേഷണം ഏതാണ്ട് പൂർത്തിയായി. പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അടുത്ത മാസം ആദ്യത്തോടെ പോലീസ് കുറ്റപത്രം സമർപ്പിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

Exit mobile version