തെരുവിൽ തന്റെ മുന്നിലൂടെ നടന്നു പോകുന്ന എല്ലാവർക്കും മധുരം നൽകുകയാണ് ഈ അമ്മ. തന്‍റെ മകന്റെ പിറന്നാൾ ആണ് എന്ന് പറഞ്ഞു കൊണ്ടാണ് അവർ വഴിയാത്രക്കാര്‍ക്ക് നേരെ മധുരം വച്ച് നീട്ടുന്നത്. ഇവരുടെ വീഡിയോ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ നിന്നും ആണ്.
ഈ അമ്മയും മകനും കഴിയുന്നത് കോഴിക്കോട് പാളയം ബസ്സ്റ്റാൻഡിൽ ആണ്. മീനാക്ഷി എന്നാണ് ഈ അമ്മയുടെ പേര്. അഖിൽ പ്രസാദ് എന്നാണ് മൂന്നു വയസ്സുകാരന് മകന്റെ പേര്. വഴിയേ പോയവർക്കെല്ലാം ആ അമ്മ മിഠായി നൽകി മകന്റെ പിറന്നാൾ ആഘോഷമക്കി മാറ്റുന്നു. തന്റെ മുന്നിലൂടെ കടന്നു പോകുന്ന എല്ലാവര്ക്കും ആ അമ്മ മധുരം വിതരണം ചെയ്തു. ചിലര്‍ മകന് ആശംസകളും സമ്മാനങ്ങളുമൊക്കെ നൽകുകയും ചെയ്തു. പട്ടിണിയിലും തന്റെ മകന്റെ പിറന്നാൾ ആഘോഷം ആക്കുകയാണ് ഈ അമ്മ. ആ വഴിയിലൂടെ പോകുന്ന ചിലർ ആ മൂന്നു വയസ്സുകാരന് പിറന്നാൾ സമ്മാനം നൽകാനും മറന്നില്ല. ഇവർ മാനാഞ്ചിറ സ്ക്വയറിന്റെ സമീപത്തുള്ള ഒരു മരത്തണലിലാണ് കഴിഞ്ഞു കൂടുന്നത്.
സ്വന്തമായി വീടില്ല, അത് ആഘോഷിക്കാനുള്ള ഒരു സാഹചര്യവും ഇല്ല. എങ്കിലും തന്റെ മകന്റെ പിറന്നാളിന് എല്ലാവർക്കും മധുരം നൽകണം എന്നത് തന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് എല്ലാവർക്കും മിഠായി വാങ്ങി നൽകുന്നതെന്ന് ഈ അമ്മ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറയുന്നു.