ഇവിടുത്തുകാര്‍ക്ക് വിവാഹം വേണ്ടേ  വേണ്ട; ഈ രാജ്യത്തിലെ യുവാക്കൾ ഇത്തരമൊരു തീരുമാനമെടുക്കാനുള്ള കാരണമിതാണ്

ഒരു പ്രായം കഴിഞ്ഞാൽ വിവാഹം കഴിച്ചില്ലെങ്കിൽ പിന്നെ സമൂഹത്തിൽ സ്വതന്ത്രമായി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാണ് വിവാഹം എന്ന് ചോദിക്കുന്നവരെ കൊണ്ട്
വിഷമിക്കുന്ന നിരവധി യുവാക്കളും യുവതികളും നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ ഇഷ്ടമില്ലങ്കില്‍ക്കൂടി നാട്ടുകാരുടെ ചോദ്യത്തെ ഭയന്നും സമ്മർദ്ദത്തിന് അടിപ്പെട്ടുമാണ് പലരും വിവാഹം കഴിക്കുന്നത്. എന്നാല്‍ മറ്റുചിലര്‍ നാട്ടുകാരുടെ ചോദ്യങ്ങളെ അതിജീവിച്ചാണ് അവിവാഹിതരായി ജീവിതം മുന്നോട്ടു നയിക്കുന്നു. എങ്കിലും അവിവാഹർക്ക് നമ്മുടെ സമൂഹത്തിൽ പല ചോദ്യങ്ങളും അഭിമുഖീകരിക്കേണ്ടതായി വരും.

ഇവിടുത്തുകാര്‍ക്ക് വിവാഹം വേണ്ടേ  വേണ്ട; ഈ രാജ്യത്തിലെ യുവാക്കൾ ഇത്തരമൊരു തീരുമാനമെടുക്കാനുള്ള കാരണമിതാണ് 1

എന്നാൽ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിവാഹം കഴിക്കാൻ ഒരു താൽപര്യം കാട്ടാത്ത യുവാക്കൾ മാത്രമുള്ള ഒരു രാജ്യം ഉണ്ട്. ഏതാണെന്നല്ലേ. ദക്ഷിണ കൊറിയ. ഇവിടെയുള്ള യുവാക്കൾ വിവാഹം കഴിക്കുന്നതിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയാണ്. ഇവിടുത്തെ വൈവാഹിക നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ് ഉള്ളത്. ഇത് രാജ്യം നേരിടുന്ന ഒരു പ്രശ്നമായി തന്നെ മാറിയിരിക്കുകയാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ജനസംഖ്യ വർദ്ധനവ്. എന്നാൽ ദക്ഷിണയുടെ കാര്യത്തിൽ സംഗതി വ്യത്യസ്ഥമാണ്. വിവാഹം , കുട്ടികൾ , കുടുംബം തുടങ്ങിയവയോടൊന്നും തന്നെ അവിടത്തെ ചെറുപ്പക്കാർക്ക് യാതൊരു താൽപര്യവുമില്ല.

 ഏറ്റവും ഒടുവിൽ പുറത്തു വന്ന കണക്കനുസരിച്ച് ഏകദേശം 7.5 ലക്ഷത്തോളം പേർ അവിവാഹിതരാണ്. ഇത് 250 ഓളം 40% ആയി വർദ്ധിക്കും എന്നാണ് കണക്കുകൾ പറയുന്നത്. അഞ്ചിൽ രണ്ടുപേരും അവിവാഹിതർ ആയിരിക്കും എന്ന് ചുരുക്കം.

ഏറ്റവും ഒടുവിൽ പുറത്തു വന്ന ഒരു സർവ്വേ അനുസരിച്ച് തനിച്ച് ജീവിക്കാനാണ് യുവാക്കളിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത്. അത്തരം ഒരു തീരുമാനം എടുക്കാൻ അവർക്ക് അവരുടേതായ കാരണങ്ങളുമുണ്ട്. സ്വന്തമായി ഒരു കുടുംബം ഉണ്ടായാൽ അത് പരിപാലിക്കുന്നതിനും മറ്റും രാജ്യത്തെ വർധിച്ചു വരുന്ന ചെലവുകൾ മൂലം വലിയ ബുദ്ധിമുട്ടാണ്. ദക്ഷിണ കൊറിയ ജീവിത ചെലവ് വളരെ കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ വിവാഹവും കുടുംബവും കുട്ടികളും ഒക്കെ ആയാൽ അത് വലിയ പ്രയാസമായി മാറും.  ഇതാണ് ഭൂരിഭാഗം യുവാക്കളും വിവാഹം വേണ്ട എന്ന തീരുമാനത്തിൽ എത്താനുള്ള കാരണം. ഇവിടെയുള്ളവർ കുട്ടികളെ വളർത്തുന്നത് ഒരു വലിയ ഭാരം ആയാണ് കാണുന്നത്. ഇതൊക്കെ അവിവാഹിതരായി തുടരാൻ ഇവരെ പ്രേരിപ്പിക്കുന്നു.

Exit mobile version