ഒരു വലിയ കൊടുങ്കാറ്റ് ഉണ്ടായതിന് ശേഷം ഫ്ലോറിഡയുടെ കടൽ തീരത്ത് കണ്ടെത്തിയ അജ്ഞാത വസ്തു കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് പ്രദേശവാസികൾ . ഒരു സംഘം പുരാവസ്തു ഗവേഷകർ ഇത് എന്താണ് എന്ന് പഠിക്കാൻ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു.
80 അടി നീളമുള്ള വളരെ ഭീമാകാരനായ ഒരു നിഗൂഢ വസ്തു ആണ് നാട്ടുകാരെയും അധികൃതരെയും ആകെ അത്ഭുത പരതന്ത്രരാക്കിയിരിക്കുകയാണ്. എന്തെന്നാല്‍ ഈ വസ്തു എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ ദിവസവും പതിവുപോലെ പ്രഭാത സവാരിക്ക് വരുന്നവരാണ് കടൽത്തീരത്ത് ഈ ഭീമാകാരമായ വസ്തു ആദ്യമായി കാണുന്നത്. ഇതേക്കുറിച്ചുള്ള വാർത്ത ന്യൂയോർക്ക് ടൈംസ് പുറത്തു വിട്ടതോടെ ആണ് അന്തർദേശീയ മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുന്നത്.
എന്നാല്‍ ഇതുവരെ ഈ വസ്തു പൂർണമായും തീരത്ത് അടുപ്പിക്കാൻ കഴിഞ്ഞിട്ടില്ല . പണ്ടെപ്പോഴോ ഈ നിഗൂഢമായ വസ്തു ഈ കടലിന്റെ തീരത്ത് കുഴിച്ചിട്ടുവെന്നും ചുഴലിക്കാറ്റ് ഉണ്ടായപ്പോൾ മണൽ ഒലിച്ചു പോയപ്പോള്‍ ഇത് തെളിഞ്ഞു എന്നുമാണ് ചിലർ പറയുന്നത്. ഇത് മനുഷ്യ നിർമ്മിതമായ നിഗൂഢമായ എന്തോ ഒന്ന് ആണെന്ന് ചിലര്‍ അവകാശപ്പെടുന്നു. ചിലർ പറയുന്നത് ഇത് പഴയ കാലത്ത് ഉണ്ടായിരുന്ന ഒരു കപ്പലാണ് എന്നാണ്. 25 വർഷമായി പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാണ് താനെന്നും ആദ്യമാണ് ഇത്തരം ഒരു വസ്തു കാണുന്നത് എന്നുമാണ് ഒരു തീരദേശവാസി പറഞ്ഞത്. ഈ വസ്തു കൃത്യമായി എന്താണെന്ന് ഇതുവരെ വിദഗ്ധർ ആരും തന്നെ പറഞ്ഞിട്ടില്ല. എന്നാൽ വാർത്ത പുറത്തു വന്നതോടെ സമൂഹ മാധ്യമത്തിൽ അടക്കം പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.