കില്ലർ റോബോട്ടുകൾ വേണ്ട; അനുമതി പിൻവലിച്ച് യുഎസ്; പ്രതിഷേധം വ്യാപകമായതോടെയാണ് തീരുമാനം; എന്താണ് കില്ലർ റോബോട്ടുകൾ; അറിയാം

 റോബോട്ടുകൾക്കിടയിൽ ഏറ്റവും അപകടകാരികൾ എന്ന് വിശേഷിപ്പിക്കുന്നവയാണ് കില്ലർ റോബോട്ടുകൾ. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്.  ഇവയെ കുറ്റവാളികൾക്കെതിരെ ഉപയോഗിക്കാൻ അനുമതി നൽകുന്ന നയം പിന്തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധം വ്യാപകമായതോടെയാണ്  ഇതിൽ നിന്നും പിന്മാറിയത്.

കില്ലർ റോബോട്ടുകൾ വേണ്ട; അനുമതി പിൻവലിച്ച് യുഎസ്; പ്രതിഷേധം വ്യാപകമായതോടെയാണ് തീരുമാനം; എന്താണ് കില്ലർ റോബോട്ടുകൾ; അറിയാം 1

 അപകടകരമായ സാഹചര്യങ്ങളിൽ ബോംബർ ഉൾപ്പെടെ ഉള്ള സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിക്കാനും മറ്റു മാർഗ്ഗമില്ലാതെ വരികയാണെങ്കിൽ കുറ്റവാളികളെ കൊലപ്പെടുത്താനും ആയിരുന്നു തീരുമാനിച്ചിരുന്നത് . ഈ തീരുമാനത്തിൽ നിന്നാണ് ഇപ്പോൾ സർക്കാർ പിൻവലിഞ്ഞിരിക്കുന്നത്.

നിലവിൽ 17 ഓളം കില്ലർ റോബോട്ടുകൾ സാൻഡ്ഫ്രാൻസിസ്കോ പോലീസിന്റെ കൈവശമുണ്ട്. എന്നാൽ അധികൃതരുടെ അന്തിമമായ അനുമതി ലഭിച്ചെങ്കിൽ മാത്രമേ ഇതിനെ കുറ്റവാളികളെ പിടിക്കുന്നതിനും വേണ്ടി വന്നാൽ കൊലപ്പെടുത്തുന്നതിനും വേണ്ടി  ഉപയോഗിക്കാൻ പാടുള്ളൂ എന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. ഭാവിയിൽ ആണെങ്കിൽ പോലും ജീവനു ഭീഷണി ആകുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രമേ ഈ റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താവു എന്നായിരുന്നു നിയമം .

നമ്മൾ സാധാരണ ഹോളിവുഡ് സിനിമകളിൽ കാണുന്നതു പോലെ സ്വയം തീരുമാനം എടുക്കാൻ കഴിയുന്നവയല്ല കില്ലർ റോബോട്ടുകൾ. മനുഷ്യ ഇടപെടൽ ഇല്ലാതെയോ അതുമല്ലെങ്കിൽ വിദൂരത്തില്‍ ഇരുന്ന് മനുഷ്യന്‍ നിയന്ത്രിക്കുകയും ലക്ഷ്യം തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ കഴിയുന്നതുമായ  ഓട്ടോണോമസ് ആയുധങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രധാനമായും പ്രതിരോധ മേഖലയിലാണ് ഇത്തരത്തിലുള്ള റോബോട്ടുകൾ ഉപയോഗിക്കുന്നത്. മനുഷ്യന്റെ പൂർണ്ണ നിയന്ത്രണത്തോടെയാണ് ഇതിന്റെ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് . മുൻപും കില്ലർ റോബോട്ടുകൾ ഉപയോഗപ്പെടുത്തണമെന്ന  ആവശ്യം ഉയർന്നെങ്കിലും പ്രതിഷേധം വ്യാപകമായതോടെ അത് പിൻവലിക്കുക ആയിരുന്നു.

Exit mobile version