ആംബുലൻസ് വിളിക്കാൻ പണം ഇല്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം ഭർത്താവ് ചാക്കില്‍ കെട്ടി ചുമന്നു. കർണാടകയിലെ ചാമരാജ് നഗറിലാണ് ഈ നൊമ്പരക്കാഴ്ച . രവി എന്ന നിദ്ധനാനാണ് തന്റെ ഭാര്യയായ കല്ലമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടി ചുമന്നു കൊണ്ടു പോയത്.
ഭാര്യ കല്ലമ്മയും രവിയും തെരുവിൽ ആക്രി പറക്കി വിൽപ്പന നടത്തി ആണ് ഉപജീവനം കഴിച്ചു പൊരുന്നത്. ഇവര്‍ ഇരുവരും താമസിക്കുന്നത് റോഡ് അരികില്‍ പഴയ ടാര്‍പ്പ വലിച്ചു കെട്ടിയ ഒരു ടെന്റിലാണ്. ഈ ടെന്റിൽ വച്ച് കഴിഞ്ഞ ദിവസമാണ് കല്ലമ്മ മരണപ്പെട്ടത്. എന്നാൽ ഭാര്യയുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള പണം രവിയുടെ കൈവശം ഇല്ലായിരുന്നു. ഇയാൾ പലരോടും ഇതിനായി സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും തന്നെ സഹായിച്ചില്ല. പൊതു ശ്മശാനത്തിലേക്ക് കുറച്ചു ദൂരം ഉണ്ടായിരുന്നു. അതുകൊണ്ട് ആംബുലൻസ് വിളിക്കാൻ പണം തന്ന് സഹായിക്കണമെന്ന് ഇയാൾ പലരോടും പറഞ്ഞു . പക്ഷേ ആരും തന്നെ ഇയാളെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ല. ഒടുവിൽ മറ്റു മാർഗ്ഗമില്ലാതെ ഇരുവരും ഒരുമിച്ച് ആക്ക്രി പറക്കിയിരുന്ന ചാക്കിലാക്കി ഭാര്യയുടെ മൃതദേഹം സംസ്കരണ സ്ഥലത്തേക്ക് ചുമന്നു കൊണ്ടു പോവുകയായിരുന്നു . ഈ സംഭവം അറിഞ്ഞ് പോലീസ് എത്തി. മരണം അസ്വാഭാവികമായതിനാൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന് അറിയിച്ചു. തുടര്‍ന്നു പോസ്റ്റ് മാര്‍ട്ടം നടത്തി . മരണത്തിന് പിന്നില്‍ ദുരൂഹമായി ഒന്നും ഇല്ല എന്ന് തിരിച്ചറിഞ്ഞു . തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് രവി ഭാര്യയുടെ മൃതദേഹം സംസ്കരിക്കുന്നത് . സംഭവം വാര്ത്ത ആയതോടെ മുന്നിസ്സിപ്പലിറ്റി അധികൃതര്‍ക്കെതിരെ വിമര്‍ശനം വ്യാപകമായി.