ഹൈദരാബാദ് സിറ്റിക്ക് സമീപത്തുള്ള ഗ്രാമത്തിലെ ആളുകള്‍ പതിവ് പോലെ ജോലിയില്‍ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ആകാശത്ത് ഒരു കൂറ്റൻ ബലൂണിന്റെ ആകൃതിയിൽ തിളങ്ങുന്ന ഒരു വസ്തു തെളിഞ്ഞു വരുന്നത് . പലരും കൗതുകം കൊണ്ട് ഈ ദൃശ്യം മൊബൈലിൽ പകർത്തി. എന്നാൽ പ്രദേശവാസികൾ നോക്കി നിൽക്കെ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഈ ഭീമാകാരനായ വസ്തു ഭൂമിയിലേക്ക് പതിച്ചു. എല്ലാവരും ആകെ പരിഭ്രമിച്ചു പോയി. പകര്‍ത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് ചിലര്‍ ആശങ്ക രേഖപ്പെടുത്തി. പറക്കും തളികയാണ് പതിച്ചത് എന്ന തരത്തിൽ പ്രചരണം ഉണ്ടായി. എന്താണ് സംഭവിച്ചത് എന്ന് പലർക്കും നിശ്ചയം ഇല്ലായിരുന്നു.
ഹൈദരാബാദ് നഗരത്തിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള വിഹാരബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലെ കൃഷിഭൂമിയിലാണ് ഈ അജ്ഞാത വസ്തു പതിച്ചത്. ഗ്രാമവാസികൾ പലരും ഭയന്നോടി. ചിലർ ധൈര്യം സംഭരിച്ച് ഈ വസ്തുവിന്റെ അടുത്ത് ചെന്ന് വിശദമായി പരിശോധിച്ചു. ചിലർ ഈ വാസ്തു തള്ളി മാറ്റി പരിശോധക്കാൻ ശ്രമിച്ചു. ഉദ്വേഗ ജനകമായ മണിക്കൂറുകള്‍ക്ക് ഒടുവില്‍ അന്ത്യമായി. ഒടുവിൽ സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തു വന്നു.
ഈ അജ്ഞാത വസ്തുവിന്റെ അടുത്തേക്ക് ടി ഐ എഫ് ആർ(ടാറ്റാ ഇന്‍റിറ്റ്യൂട്ട് ഓഫ് ഫണ്ഡമെന്‍റല്‍ റിസര്ച്ച് ) എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ എത്തി. അപ്പോഴാണ് ഇത് ഒരു സ്പേസ് ക്യാപ്സൂൾ ആണെന്ന് പുറംലോകം അറിയുന്നത്. പെട്ടെന്നുണ്ടായ സാഹചര്യം മൂലം ഈ ക്യാപ്സ്യൂൾ പാരച്ചൂട്ട് വഴി ലാൻഡ് ചെയ്തതാണ് എന്ന് അവർ ഗ്രാമവാസികളെ അറിയിച്ചു.
സ്പെയിനിൽ നിർമ്മിച്ചതായിരുന്നു ഈ ക്യാപ്സ്യൂൾ. ഇതിന് മനുഷ്യരെ വഹിച്ചുകൊണ്ട് ബഹിരാകാശ യാത്ര നടത്താൻ കഴിയും. അന്തരീക്ഷത്തിലെ പാളികളെ കുറിച്ച് പഠനം നടത്തുന്നതിനിടെയാണ് ഇത് അപകടത്തിൽപ്പെട്ടത്. ഒടുവിൽ റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് പാരച്ചൂട്ട് വഴി സുരക്ഷിതമായ നിലത്ത് ഇത് ഇറക്കുകയാണ് ചെയ്തത്.