ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ പച്ചക്കറി; കിലോക്ക് 85000 രൂപ; അറിയാം സവിശേഷമായ ഈ വെജിറ്റബിളിനെക്കുറിച്ച്

പൊതുവേ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില കൂടിയിരിക്കുന്ന സഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് പച്ചക്കറികൾക്ക്. ഇതേക്കുറിച്ച് ഘോരഘോരം ചർച്ചകൾ മാധ്യമങ്ങളില്‍ നടക്കാറുണ്ട്. അപ്പോൾ ഒരു വെജിറ്റബിളിന് 85,000 രൂപ എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ. ഒരു ലോഡ് പച്ചക്കറിയുടെ വില അല്ല കേവലം ഒരു കിലോ പച്ചക്കറിയുടെ വിലയാണ് ഇത്. ഹോപ്പ് ഷൂട്ട്സ് എന്നാണ് ഈ സവിശേഷപ്പെട്ട വെജിറ്റബിളിന്റെ പേര്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഒരു ലക്ഷം രൂപ വരെ വിലയുണ്ട്. ഹോപ്പ് എന്ന പേരിൽ അറിയപ്പെടുന്ന ഒരുതരം വള്ളിച്ചെടിയിൽ ഉണ്ടാകുന്ന പച്ചക്കറിയാണ് ഹോപ്പ് ഷൂട്ട്സ്. ഈ പച്ചക്കറിയുടെ ജന്മദേശം അമേരിക്കൻ ഐക്യനാടുകൾ ആണ്. അമേരിക്കയിൽ ധാരാളമായി ഇവ കൃഷി ചെയ്യാറുണ്ട്. തണുപ്പ് കാലത്താണ് ഇത് കൂടുതലായി വളരുന്നത്. അതുകൊണ്ടുതന്നെ ശീതകാല വജിറ്റബിൾ ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഇത് കഞ്ചാവിന്റെ ഗണത്തിൽ പെട്ട ഒരു പ്രത്യേകതരം ലഹരിയാണെന്ന് ആദ്യം കരുതിയിരുന്നു. എന്നതാണ് ഇതിന്റെ ഗുണഗണങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതോടെയാണ് ഇത് വ്യാവപകമായി കൃഷി ചെയ്യാൻ തുടങ്ങുന്നത്.

ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ പച്ചക്കറി; കിലോക്ക് 85000 രൂപ; അറിയാം സവിശേഷമായ ഈ വെജിറ്റബിളിനെക്കുറിച്ച് 1

 6 മീറ്റർ വരെ ഉയരത്തിൽ വരെ ഇത് വളരും. 20 വർഷമാണ് ഈ ചെടിയുടെ
കാലാവധി. എന്തുകൊണ്ടാണ് ഈ വെജിറ്റബിളിന് ഇത്രത്തോളം വില എന്ന് ചിലപ്പോൾ ചിന്തിച്ചേക്കാം. അതിന്റെ പ്രധാന കാരണം ഇത് കൃഷി ചെയ്യാനും വിളവെടുക്കാനും ഉള്ള ബുദ്ധിമുട്ട് തന്നെ. സാധാരണ കണ്ടുവരുന്ന വെജിറ്റബിളിനേക്കാൾ പോഷകമൂല്യമുള്ള ഇവ മരുന്നുകൾ നിർമ്മിക്കാനായാണ് കൂടുതലും ഉപയോഗിക്കുന്നത്. ഈ വെജിറ്റബിൾ വിപണിയിൽ നിന്ന് ലഭിക്കാനും പ്രയാസമാണ്. വലുപ്പവും ഭാരവും വളരെ കുറവുള്ള ഇവ 200 എണ്ണം എങ്കിലും വേണം ഒരു കിലോ ആകാൻ.

ചെടി നട്ട് മൂന്നു വർഷത്തിനു ശേഷമാണ് വിളവെടുപ്പ്. ബിയർ ഉൾപ്പെടെ ഉള്ള മദ്യം നിർമ്മിക്കുന്നതിന് ഇതിന്റെ പൂവും മറ്റും ഉപയോഗിക്കുന്നുണ്ട്. ആന്റി ബോഡികൾ അടങ്ങിയിട്ടുള്ള ഈ വെജിറ്റബിൾ ക്ഷീണത്തിനും സമ്മർദ്ദത്തിനും ഉത്തമമാണ്. ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളിൽ ഈ പച്ചക്കറി കൃഷി ചെയ്തിരുന്നുവെങ്കിലും പരിപാലിക്കാനുള്ള ബുദ്ധിമുട്ടും ഉയർന്ന വിലയും മൂലം ഇതിന്‍റെ കൃഷി അവസാനിപ്പിക്കുകയായിരുന്നു.

Exit mobile version