സ്വന്തമായി ഒരു വാഹനം എല്ലാവരുടെയും സ്വപ്നമാണ്. അതുകൊണ്ടുതന്നെ ലോണെടുത്തും പണം കടം വാങ്ങിയും ഒക്കെ ആയിരിയ്ക്കും കൂടുതൽ ആളുകളും വാഹനം വാങ്ങുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ലോണെടുത്ത് വാഹനം വാങ്ങിയ സിനിമാതാരം പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. വളരെയേറെ മോഹിച്ച് വാങ്ങിയ വാഹനം ഓടിക്കാൻ പറ്റാത്ത നിലയിലാണ് എന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിനിമാ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന നടൻ കിരൺ അരവിന്ദാക്ഷൻ. അദ്ദേഹം കൊച്ചിയിലെ ഫോക്സ്വാഗൺ ഷോറൂമിന് മുന്നിൽ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
വാഹനം വാങ്ങുമ്പോൾ ഡീലേര്‍സ് നൽകിയ ഉറപ്പ് പാലിക്കാത്തത് കൊണ്ടാണ് ഫോക്ക്സ് വാഗന്‍റെ കൊച്ചിയിലെ ഷോറൂമിന്റെ മുന്നിലെത്തി പ്രതിഷേധം നടത്തിയത്. ഇവർ ഇന്ധനത്തിന് പകരം വെള്ളം നിറച്ചതിനാല്‍ വാഹനം തകരാറില ആയി എന്നാണ് ഇദ്ദേഹം പറയുന്നത്. ഫോക്സ്വാഗൺ പോളോ എന്ന വാഹനം 10 ലക്ഷം രൂപ ലോണെടുത്താണ് ഇദ്ദേഹം വാങ്ങിയത്. എന്നാൽ തകരാറില്‍ ആയതിനാല്‍ ഇപ്പോൾ ഈ വാഹനം കൊച്ചിയിലെ മരടിലുള്ള ഫ്ലാറ്റിൽ വെറുതെ കിടക്കുകയാണ്.
കഴിഞ്ഞ 16 മാസത്തോളമായി ഓടാതെ കിടക്കുകയാണ് ഈ വാഹനം. 2021 ഓഗസ്റ്റിലാണ് വാഹനം ബ്രേക്ക് ഡൗൺ ആകുന്നത്. 2023 വരെ വാഹനത്തിന് വാറന്‍റി ഉണ്ടെന്ന് കിരൺ പറയുന്നു. മൂന്നു ലക്ഷം രൂപയ്ക്ക് അടുത്ത് വരെ ചിലവ് വരുന്ന ഈ പണിക്ക് വാറന്‍റി ലഭിക്കില്ല എന്നാണ് ഡീലേഴ്സ് അറിയിച്ചത്.
വാഹനത്തിന്റെ ടാങ്കിൽ നിന്ന് എൻജിൻ വരെയുള്ള ഇഞ്ചക്ടര്‍ ഉൾപ്പെടെ എല്ലാ സ്പെയറും മാറണം എന്ന് കിരണ്‍ പറയുന്നു. അതിന് വാറന്റി കിട്ടില്ല. മൂന്നു ലക്ഷത്തോളം രൂപ ചെലവ് വരും. എന്തുകൊണ്ടാണ് വാറന്റി കിട്ടാത്തത് എന്ന് ചോദിച്ചപ്പോൾ ഫ്യൂവലിനകത്ത് വാട്ടർ കണ്ടന്റ് വന്നതുകൊണ്ടാണ് എന്നാണ് അവർ പറയുന്നത്. അത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചപ്പോൾ പെട്രോൾ അടിച്ച പമ്പിൽ പോയി തിരക്കാരാണ് പറഞ്ഞതെന്ന് കിരൺ പറയുന്നു.