ഇന്ത്യയിൽ ഒരു വിവാഹം നടക്കുമ്പോൾ പല ചടങ്ങുകളും അതിനോട് അനുബന്ധിച്ച് ഉണ്ടാകാറുണ്ട്. പരമ്പരാഗതമായി തുടർന്നു വരുന്ന ചില ശീലങ്ങളുടെയും മറ്റും ഭാഗമായാണ് അത്തരം ചടങ്ങുകൾ നടത്തി വരുന്നത് . കാലാകാലങ്ങളായി തുടർന്നു വരുന്ന ആചാരങ്ങൾ ഇന്നും വലിയ പ്രാധാന്യത്തോടെ പിന്തുടരുന്നവരാണ് പലരും. എന്നാൽ ചിലരെങ്കിലും അതിനെ തിരുത്തുകയും അവർക്ക് ഇഷ്ടമുള്ള രീതിയിൽ വിവാഹം നടത്താൻ തയ്യാറാവുകയും ചെയ്യുന്നുണ്ട്. പല ചടങ്ങുകളും കാലഹരണപ്പെട്ടതാണ് എന്ന് കണ്ട് അതിനെ തിരുത്തി വിവാഹത്തിന് തയ്യാറാക്കുന്ന നിരവധി പേർ ഇന്നുമുണ്ട്. അത്തരത്തിലുള്ള ഒരു വധുവിന്റെ ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നത്.
താനോ തന്റെ മാതാപിതാക്കളോ കന്യാദാനം നടത്തുവാൻ തയ്യാറായിരുന്നില്ല എന്ന് പെൺകുട്ടി പറയുന്നു. പെൺകുട്ടിയെ ഒരു ഒരു വംശത്തിൽ നിന്നും മറ്റൊരു വംശത്തിലേക്ക് നൽകാൻ കുടുംബം ഒരുക്കമായിരുന്നില്ല. കന്യാദാനം നടത്താതിരുന്നത് കൊണ്ട് തന്നെ അവിടെ കൂടിയിരുന്ന മറ്റ് പരമ്പരാഗതവാദികൾ നിരാശരായി മടങ്ങിപ്പോവുകയാണ് ചെയ്തത് എന്നും യുവതിയുടെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അതിന് ഒപ്പം നിന്ന തന്റെ ഭർത്താവിനെ യുവതി പ്രശംസിക്കുകയും ചെയ്തു. വിവാഹ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കാൻ എത്തിയ മുഖ്യകാർമികൻ എന്തുകൊണ്ടാണ് കന്യാദാനം ഒഴിവാക്കുന്നത് എന്ന് ചോദിച്ചപ്പോൾ തങ്ങൾ പറയുന്നതുപോലെ നിങ്ങൾ ചെയ്താൽ മതി എന്ന് യുവതിയും കുടുംബവും ആവശ്യപ്പെടുകയായിരുന്നു.
ഏതായാലും യുവതിയുടെ ട്വീറ്റ് വളരെ വേഗം തന്നെ സമൂഹ മാധ്യമത്തിൽ വൈറലായി മാറി. നിരവധി പേരാണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നത്. ഭാവിയിൽ ദുരാചാരങ്ങൾ എടുത്തുകളയണമെന്നും കന്യാദാനം പോലെയുള്ള ചടങ്ങുകൾ ആത്മാഭിമാനമുള്ള സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് എന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ മറ്റൊരു വിഭാഗം പറയുന്നത് പരമ്പരാഗതമോ ആധുനികമോ എന്നതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഓരോരുത്തർക്കും സുരക്ഷിതം എന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. മറ്റുള്ളവരുടെ ഇഷ്ടം അല്ല പ്രധാനം അവരവരുടെ ഇഷ്ടത്തിനൊത്ത് കാര്യങ്ങൾ ചെയ്യുന്നതാണ് ഏറ്റവും ഉചിതം എന്നും ചിലർ അഭിപ്രായപ്പെട്ടു.