ദേശീയ അവാർഡ് ജേതാവായ നടി അപർണ ബാലമുരളി ജി എസ് ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 2017 മുതൽ 2020 വരെയുള്ള കാലയളവില്‍ 1649695 രൂപ വെട്ടിച്ചതാണ് കണ്ടെത്തിയത്. അറിവില്ലയിമ മൂലം സംഭവിച്ച പിഴവാണെന്നും നികുതി അടയ്ക്കാമെന്നും അറിയിച്ചതാണ് ലഭിക്കുന്ന വിവരം.
ത്തിക്കുണ്ടെന്ന് പറഞ്ഞ് അപര്‍ണ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജര്‍ ആയില്ല. തുടര്‍ന്നു അന്വേഷണത്തിന്റെ ഭാഗമായി അപർണയുടെ പിതാവ് ബാലമുരളി ജീ എസ് ടീ ഓഫീസിൽ ഹാജരായിരുന്നു. 2017 മുതൽ വരുമാനം ഇല്ലായിരുന്നതിനാൽ ജി എസ് ടി രജിസ്ട്രേഷൻ ക്യാന്‍സല്‍ ചെയ്തതെന്നും പിന്നീട് വരുമാനം വർദ്ധിച്ചപ്പോഴാണ് 2020ല്‍ പുതിയ രജിസ്ട്രേഷൻ എടുത്തത് എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ബാലമുരളി ധരിപ്പിച്ചത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. പിന്നീട് ഇവർ അഭിനയിച്ച സിനിമകളുടെ വിവരങ്ങൾ ശേഖരിച്ചു. ശേഷം അപർണയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെടുന്നത്. ഇതോടെ വീണ്ടും അപർണക്ക് നോട്ടീസ് അയച്ചു. തുടർന്ന് അറിവില്ലായ്മ മൂലം സംഭവിച്ച ഒരു പിഴവാണെന്നും തുക അടയ്ക്കാമെന്നും അറിയിക്കുക ആയിരുന്നു. ജീ എസ് ടീ ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് കസര്‍കോട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
സുരറായി പൊട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപർണയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍ നടി കാഴ്ച്ച വച്ചത്. നടിയുടെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഇനി ഉത്തരമാണ്. ഇത് തൃല്ലര്‍ ജോണറില്‍ പെടുന്ന ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.