മധ്യപ്രദേശിലെ ബിട്ടൂളിൽ 400 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ എട്ടു വയസ്സുകാരൻ മരണപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടാകുന്നത്.
കുട്ടിയെ കുഴൽക്കിണറിൽ നിന്നും നാലു ദിവസത്തിന് ശേഷമാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. പക്ഷേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തന്മായ് എന്ന നാലു വയസ്സുകാരൻ ആണ് കിണറ്റില്‍ വീണത്. കിണറിന്റെ 60 അടി താഴ്ചയിൽ തങ്ങി നിൽക്കുകയായിരുന്നു കുട്ടി. കുട്ടിയെ രക്ഷിക്കുന്നതിനായി സമാന്തരമായി ഒരു കുഴിയെടുത്ത് അതിലേക്ക് ഇറങ്ങി മറ്റൊരു തുരങ്കം ഉണ്ടാക്കി കുട്ടിയുടെ അടുത്തേക്ക് എത്തിയാണ് കുട്ടിയെ പുറത്ത് എത്തിക്കുന്നത്. ധാരാളം പാറക്കെട്ടുകൾ ഉള്ള പ്രദേശമായതു കൊണ്ട് തന്നെ കുട്ടിയെ പുരത്തെത്തിക്കുന്നതിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം വേണ്ടി വന്നു. രക്ഷാ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് നീങ്ങിയത്. കുട്ടിക്ക് ഒരു ട്യൂബ് വഴി ഭക്ഷണവും ഓക്സിജനും നൽകുന്നുണ്ടായിരുന്നു. കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ഡോക്ടർമാർ അറിയിച്ചത്. അതുകൊണ്ടുതന്നെ കുട്ടിയുടെ മരണം ഏവരെയും ദുഃഖത്തിലാഴ്ത്തി.
പ്രദേശത്തെ ഗ്രാമവാസിയുടെ സ്വകാര്യ കൃഷിയിടത്തിലെ കുഴൽ കിണറിലാണ് കുട്ടി കാൽ വഴുതി വീണത്. സമീപത്തുള്ള മൈതാനത്ത് കളിക്കാൻ എത്തിയ കുട്ടി കുഴൽ കിണറിന് അടുത്തേക്ക് എത്തുകയും അപ്രതീക്ഷിതമായി അതിലേക്ക് വീഴുകയും ആയിരുന്നു. ഭൂ ഉടമ തന്റെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടി രണ്ടു വർഷം മുൻപാണ് കിണർ കുഴിക്കുന്നത്. എന്നാൽ വെള്ളം ലഭിച്ചിരുന്നില്ല. ഈ കിണർ ഒരു ഇരുമ്പ് പാളി കൊണ്ട് മൂടിയിരുന്നതായി ഭൂ ഉടമ പറയുന്നു. എന്നാൽ ഈ ഇരുമ്പ് പാളി മാറിയത് എങ്ങനെയാണെന്ന് അറിയില്ല എന്ന് ഇദ്ദേഹം അറിയിച്ചു.