ഇത് വിപ്ലവം; പുതിയ ചികിത്സാ രീതിയിലൂടെ 13 കാരിയുടെ ക്യാൻസർ പൂര്‍ണമായും ഭേദമായി

ക്യാൻസർ ചികിത്സാ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ബേസ് എഡിറ്റിംഗ് എന്ന അതി നൂതന ചികിത്സാ രീതി. ഇതിലൂടെ കാൻസർ ബാധിതയായ 13 കാരിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാൻ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു.

ഇത് വിപ്ലവം; പുതിയ ചികിത്സാ രീതിയിലൂടെ 13 കാരിയുടെ ക്യാൻസർ പൂര്‍ണമായും ഭേദമായി 1

ബേസ് എഡിറ്റിംഗ് മുഖേനയാണ് അലിസയുടെ ശരീരത്തില്‍ നിന്നും ക്യാന്‍സര്‍ കോശങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കിയത്. ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് ചികിത്സ പൂർത്തിയാക്കി ആറു മാസത്തിനു ശേഷവും കുട്ടിയുടെ ശരീരത്തിൽ കാൻസർ രോഗത്തിന്റെ യാതൊരു ലക്ഷണവും ഇതുവരെ മടങ്ങി വന്നിട്ടില്ല എന്നത് അശ്വസ്സം പകരുന്നതാണ്. പക്ഷേ ഇപ്പോഴും അലീസ ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ വർഷമാണ് പതിമൂന്ന്കാരി ആയ ആലിസയ്ക്ക്  ലുക്കീമിയ സ്ഥിരീകരിച്ചത്. പിന്നീട് ബേസ് എഡിറ്റിംഗ് ചികിത്സയിലൂടെ രോഗം പൂർണമായും ഭേദമായി. കീമോതെറാപ്പി ഉൾപ്പെടെ പരീക്ഷ എങ്കിലും അലിസയുടെ രോഗം ഭേദമായില്ല. തുടർന്നാണ് ഗ്രേറ്റ് ഓർമാണ്ടിലെ ഡോക്ടർസ് ബേസ് എഡിറ്റിംഗ് എന്ന് നൂതന സാങ്കേതിക വിദ്യ അലിസയിൽ പരീക്ഷിച്ചത്.

ബേസ് എഡിറ്റിംഗ് മുഖേന ജനത കോഡിന്റെ കൃത്യമായ ഭാഗത്തേക്ക് സൂം ചെയ്യാനും തന്മാത്രയുടെ ഘടന മാറ്റാനും അതിനെ മറ്റൊന്നാക്കി മാറ്റാനും അതുവഴി ജനിതക നിർദ്ദേശങ്ങൾ മാറ്റാനും കഴിയുന്നു. തുടർന്ന് രോഗകാരിയെ ശരീരത്തിൽ നിന്ന് ഒഴിവാക്കാനാകും . ഇതേ മാർഗം തന്നെയാണ് അലിസയുടെ ശരീരത്തിലും ഡോക്ടർമാർ പ്രയോഗിച്ചത്. ബേസ് എഡിറ്റിംഗ് സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിച്ച രോഗിയായാണ് ആലിസ. പല രോഗങ്ങളെയും ഇല്ലാതാക്കാൻ ജനതക സാങ്കേതിക വിദ്യയുടെ പുത്തൻ രീതികൾ ഉപയോഗിച്ച് മാറ്റാന്‍ കഴിയും എന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

Exit mobile version