കുഞ്ഞിനെ നോക്കുന്നില്ല; അമ്മായിയച്ഛന്‍ മരുമകളെ വഴക്ക് പറഞ്ഞു; ഇത് മരുമകളുടെ കാമുകന് ഇഷ്ടപ്പെട്ടില്ല; ഹെൽമറ്റ് ധരിച്ചെത്തിയ കാമുകൻ അമ്മായിഅച്ഛനെ അടിച്ചു പരിക്കേല്‍പ്പിച്ചു

കുട്ടിയെ നോക്കാത്തത് ഭർത്താവിന്റെ അച്ഛൻ ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ഭാര്യ വിവരം കാമുകനോട് പറഞ്ഞു. കാമുകൻ രാത്രിയിൽ വന്ന് കമ്പി വടി ഉപയോഗിച്ച് അമ്മായിയപ്പനെ അടിച്ചു പരുക്കേല്‍പ്പിച്ചു. ഈ കേസിൽ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് നൂറനാട് ആണ്. രാജു എന്ന ആളെയാണ് മകന്റെ ഭാര്യ ശ്രീലക്ഷ്മിയും കാമുകനായ  പാറപ്പുറത്ത് വടക്കേതില് വിപിൻ എന്ന ആളും ചേർന്ന് അടിച്ചു പരിക്കേൽപ്പിച്ചത്. ഇരുവര്‍ക്കും എതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

കുഞ്ഞിനെ നോക്കുന്നില്ല; അമ്മായിയച്ഛന്‍ മരുമകളെ വഴക്ക് പറഞ്ഞു; ഇത് മരുമകളുടെ കാമുകന് ഇഷ്ടപ്പെട്ടില്ല; ഹെൽമറ്റ് ധരിച്ചെത്തിയ കാമുകൻ അമ്മായിഅച്ഛനെ അടിച്ചു പരിക്കേല്‍പ്പിച്ചു 1

സംഭവം നടന്നത് 29 ആം തീയതി രാത്രി 11 മണിക്ക് ആണ്.  രാജുവിന്റെ വീടിന്റെ സമീപത്ത് വച്ചാണ് ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എത്തിയ യുവാവ് കമ്പി കൊണ്ട് തലയിലും ദേഹത്തും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. എന്നാൽ തന്നെ ആക്രമിച്ചത് ആരാണെന്ന് രാജുവിന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. പിന്നീട് രാജു മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തലയിൽ 12 തുന്നൽ ഉണ്ടായിരുന്നു. തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.

പിന്നീട് സി സി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്. ബൈക്കിൽ ഒരാൾ പോകുന്നത് സി സി ടിവിയിൽ വ്യക്തമായിരുന്നു. എന്നാൽ ആൾ ആരാണെന്ന് മനസ്സിലാകുമായിരുന്നില്ല.

സംഭവ ദിവസം വൈകിട്ട് രാജുവും മരുമകളും തമ്മിൽ വഴക്കുണ്ടായി എന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. തുടർന്ന് മരുമകൾ ശ്രീലക്ഷ്മിയെ പോലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്.

ശ്രീലക്ഷ്മിയുടെ നിർദ്ദേശപ്രകാരമാണ് കാമുകൻ ആയ വിപിൻ രാജുവിനെ ആക്രമിച്ചത്. രാജുവിനെ പിന്തുടർന്ന് വന്ന വിപിൻ വീടിനു സമീപം എത്തിയപ്പോൾ കമ്പി വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.

Exit mobile version