ഒരു സിനിമയുടെ സെറ്റിൽ നടന്മാർ പ്രശ്നമുണ്ടാക്കുന്നതിൽ പരാതി കിട്ടിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രമുഖ നിർമ്മാതാവ് സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു. നടൻ ഷൈൻ ടോം ചാക്കോ സെറ്റിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുനെ കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജി രഞ്ജിമാർ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിമാനത്തിന്റെ കോക്ക് പിറ്റിൽ ചാടിക്കയറി എന്ന കുറ്റത്തിന് ഷൈനെ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു എന്ന് കേട്ടു. ശരിക്കും ഇവർക്ക് എന്താണ് പറ്റിയത് എന്ന് എല്ലാവർക്കും അറിയാം. അത് ചാനലിൽ ഇരുന്ന് പറയേണ്ട കാര്യമുണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു. രാസായുധങ്ങൾ ഉപയോഗിക്കുന്നത് നിര്‍ത്തൂ എന്നുമാണ് തനിക്ക് ഇവരോട് പറയാനുള്ളതെന്നും സജി നന്ത്യാട്ട് പറഞ്ഞു.
ഇത്തരക്കാരായ നടന്മാർക്കെതിരെ നിർമ്മാതാവ് തങ്ങളുടെ സംഘടനയ്ക്ക് പരാതി നൽകിയാൽ അയാൾ ചൊറിയും കുത്തി വീട്ടിൽ ഇരിക്കും. പരാതി പറയാതെ എന്ത് നടപടിയാണ് എടുക്കാൻ കഴിയുക എന്ന് അദ്ദേഹം ചോദിച്ചു. ചില നിർമ്മാതാക്കൾക്ക് പരാതി നൽകാൻ ഭയമാണ്. കാരണം അങ്ങനെ പരാതി നൽകിയാൽ ആ നടൻ സെറ്റിൽ പ്രശ്നമുണ്ടാക്കി സാമ്പത്തികമായി നഷ്ടമുണ്ടാക്കും. നടനെതിരെ ആരോപണം ഉന്നയിക്കുന്ന രഞ്ജി രഞ്ജിമാർക്ക് പരാതി നൽകാൻ കഴിയുമോ എന്ന് സജി നന്ത്യാട്ട് ചോദിച്ചു. പരാതി ലഭിച്ചാൽ തീർച്ചയായും നടപടി സ്വീകരിക്കുമെന്നും അതിനുള്ള തന്റേടം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ സിനിമയുടെ സെറ്റിലാണ് 137 ടേക്ക് വേണ്ടി വന്നതെങ്കില്‍, 10 റിട്ടേക്കിന് അപ്പുറം പോയാൽ പോലും തൊഴിച്ചേനെ. മലയാളത്തിൽ ശക്തരായ പ്രൊഡ്യൂസേഴ്സ് ഉണ്ട്. പക്ഷേ അവരൊന്നും ഇന്ന് സിനിമ നിർമ്മിക്കുന്നില്ല. അവരുടെ സെറ്റിൽ ഇത്തരക്കാർ മര്യാദയ്ക്ക് ഇരിക്കും. അങ്ങനെയുള്ളവരെ ഇവർക്ക് ഭയമുള്ളൂ. പുതിയതായി വരുന്ന സീസണൽ പ്രൊഡ്യൂസർമാർക്ക് സിനിമ എന്താണെന്നറിയില്ലെന്ന് സജി നന്ത്യാട്ട് പറഞ്ഞു.
ഒരു സിനിമയുടെ സെറ്റിൽ ഒപ്പം അഭിനയിക്കുന്നവരോട് മോശമായി പെരുമാറുകയും ഷൂട്ടിനിടയിൽ ഓടി പോവുകയും ചെയ്തിട്ടുണ്ട് ഈ നടന്‍ . 9 മണിക്ക് തീരേണ്ട സീനുകൾ നേരം വെളുക്കുനാഥ് വരെ നീണ്ടു പോയിട്ടുണ്ടെന്നും താൻ അടക്കമുള്ള മറ്റുള്ളവർ ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ട സ്ഥിതി വന്നുവെന്നും രഞ്ചി രഞ്ജിമാർ പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു സജി നന്ത്യാട്ട്.