6 ഭാര്യമാരും 54 മക്കളും ഉള്ള പാകിസ്ഥാനിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ വിടവാങ്ങി ; അവസാന കാലംവരെ അദ്ദേഹം കുടുംബത്തിനുവേണ്ടി അധ്വാനിച്ചുവെന്ന് നാട്ടുകാര്‍

ആറു ഭാര്യമാരും 54 കുട്ടികളും ഉള്ള പാകിസ്ഥാനിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായ അബ്ദുൽ മജീദ് മംഗൾ എന്ന 75 കാരൻ ഹൃദ്രോഗത്തെ തുടർന്ന് മരണപ്പെട്ടു. ഇദ്ദേഹം ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അബ്ദുൽ മജീദ് പാകിസ്ഥാനിലെ ലോഷ്കിൽ ജില്ലാ സ്വദേശിയാണ്.

6 ഭാര്യമാരും 54 മക്കളും ഉള്ള പാകിസ്ഥാനിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ വിടവാങ്ങി ; അവസാന കാലംവരെ അദ്ദേഹം കുടുംബത്തിനുവേണ്ടി അധ്വാനിച്ചുവെന്ന് നാട്ടുകാര്‍ 1

പതിനെട്ടാം വയസ്സിലാണ് ഇദ്ദേഹം ആദ്യം വിവാഹം കഴിക്കുന്നത്. ആറ് പേരെ ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഇതിൽനിന്ന് 54 കുട്ടികളും ഇദ്ദേഹത്തിന് ജനിച്ചു. ഇതിൽ 12 കുട്ടികൾ മരണപ്പെട്ടു. 42 മക്കൾ ഇപ്പോഴും ജീവനോടെയുണ്ട്. അബ്ദുൽ മജീദിന് 20 പെൺമക്കളും 22 ആൺമക്കളും ആണ് ഉള്ളത്.

സാമ്പത്തികമായി പരാധീനതയിൽ ഉണ്ടായിരുന്ന കുടുംബമായിരുന്നു ഇദ്ദേഹത്തിന്റെതു. ഇത്രയും വലിയ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി കൊണ്ടുപോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇദ്ദേഹം കുടുംബത്തിന് വേണ്ടി കഠിനമായി അദ്ധ്വാനിച്ചു. തങ്ങളുടെ പിതാവ് ജീവിതകാലം മുഴുവൻ കുടുംബം പോറ്റുന്നതിനു വേണ്ടി കഷ്ടപ്പെടുകയായിരുന്നുവെന്ന് മൂത്ത മകൻ പറയുന്നു. മരണപ്പെടുന്നതിന് ഏതാനം  ദിവസങ്ങൾക്ക് മുൻപ് പോലും അദ്ദേഹം കഠിനമായി ജോലി ചെയ്തു. അദ്ദേഹം ജീവിച്ചത് തന്നെ കുടുംബത്തിനു വേണ്ടിയായിരുന്നു. വലിയൊരു കുടുംബം ആയതുകൊണ്ട് തന്നെ ഒരിക്കലും അദ്ദേഹം വിശ്രമിച്ചിരുന്നില്ല എന്ന് മക്കൾ ഒരേ സ്വരത്തിൽ പറയുന്നു.

അബ്ദുൽ മജീദിന്റെ മക്കൾ എല്ലാവരും ഉയർന്ന വിദ്യാഭ്യാസം നേടിയവരാണ്. പക്ഷേ ആർക്കും സ്ഥിരമായ ജോലി ഇതുവരെ ലഭിച്ചിട്ടില്ല. സാമ്പത്തികമായി പല ബുദ്ധിമുട്ടുകളും ഉള്ളതുകൊണ്ട് തന്നെ ഹൃദ്രോഗിയായ മജീദ് കൂടുതൽ ചികിത്സയും തേടിയില്ല. അതേസമയം ഈ കുടുംബത്തിന് സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള സഹായവും ലഭിച്ചില്ല എന്ന ആരോപണവും ശക്തമാണ്.

Exit mobile version