ടൈറ്റാനിക്ക് മുങ്ങിയതല്ല, മുക്കിയതാണ്; ടൈറ്റാനിക്ക് ദുരന്തത്തിന് കാരണം ഈജിപ്ഷ്യൻ മമ്മിയുടെ ശാപമോ ?

ടൈറ്റാനിക് എന്ന കപ്പലിനെ കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാകില്ല. ഒരിക്കലും മുങ്ങില്ല എന്ന് കരുതിയ ഈ ജലയാനം ആദ്യത്തെ യാത്രയിൽ തന്നെ മഞ്ഞു മലയിലിടിച്ച് കടലിൽ താഴ്ന്നു പോവുകയായിരുന്നു. അതുവരെ നിർമ്മിക്കപ്പെട്ടത്തില്‍ വച്ച് ഏറ്റവും കരുത്തുറ്റതും  സുരക്ഷിതവുമായ കപ്പൽ എന്ന വിശേഷണത്തിന് അർഹമായിരുന്നു ടൈറ്റാനിക്ക്.

ടൈറ്റാനിക്ക് മുങ്ങിയതല്ല, മുക്കിയതാണ്; ടൈറ്റാനിക്ക് ദുരന്തത്തിന് കാരണം ഈജിപ്ഷ്യൻ മമ്മിയുടെ ശാപമോ ? 1

എന്നാല്‍ 1912 ഏപ്രിൽ പത്തിന് 2224 യാത്രക്കാരുമായി ഇംഗ്ലണ്ടിലെ സാധപ്ടനിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്കിലേക്ക് യാത്ര തിരിച്ച കപ്പൽ മഞ്ഞു മലയിടിച്ച് തകരുകയായിരുന്നു. ഇത് ഈ കപ്പലിന്‍റെ കന്നി യാത്ര ആയിരുന്നു. ഏപ്രിൽ 14നു  രാത്രിയോടെയാണ് ടൈറ്റാനിക് മഞ്ഞു മലയിൽ ഇടിക്കുന്നത്. ഇടയുടെ ആഘാതത്തിൽ രണ്ടു മണിക്കൂറുകൾക്കു ശേഷം കപ്പൽ പൂർണ്ണമായും അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിത്താണു. ഈ അപകടത്തിൽ 1500ലധികം പേരാണ് മരണപ്പെട്ടത്.

ടൈറ്റാനിക്ക് മുങ്ങിയതല്ല, മുക്കിയതാണ്; ടൈറ്റാനിക്ക് ദുരന്തത്തിന് കാരണം ഈജിപ്ഷ്യൻ മമ്മിയുടെ ശാപമോ ? 2

മഞ്ഞു മലയിൽ ഇടിച്ചാണ് ടൈറ്റാനിക് തകർന്നത് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ടൈറ്റാനിക്കിന്റെ ഈ അപകടത്തിന് പിന്നിൽ ഒരു ഈജിപ്ഷ്യൻ മമ്മിയുടെ ശാപം ഉണ്ടെന്ന കഥ ഒരിടയ്ക്ക് പ്രതികരിക്കുകയുണ്ടായി. ടൈറ്റാനിക്കിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന നിരവധി ഗൂഢ സിദ്ധാന്തങ്ങളിൽ ഒന്നാണ് ഇത്. ഈജിപ്ത് രാജാവായ അമർ റായിയുടെ മമ്മി ടൈറ്റാനിക് കപ്പലിൽ ഉണ്ടായിരുന്നു എന്നും ഇതിന്റെ ശാപമാണ് കപ്പലിനെ തകർച്ചയിലേക്ക് നയിച്ചത് എന്ന തരത്തിൽ പ്രചാരണമുണ്ട്.

19ആം  നൂറ്റാണ്ടിലാണ് ഈ മമ്മിയെ കണ്ടെത്തി പുറത്തെടുക്കുന്നത്. അതിനു ശേഷം പല അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നാണ് കഥകൾ പ്രചരിക്കുന്നത്. ലണ്ടനില്‍ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുപോകാൻ വേണ്ടി ആണ് ഈ മമ്മി ടൈറ്റാനിക് കപ്പലിൽ കയറ്റിയത് എന്നും ഇതുമൂലം ആണ് കപ്പൽ അപകടത്തിൽ പെട്ടത് എന്നുമാണ് പ്രചാരണം . എന്നാൽ ഇതിന്റെ പിന്നിലെ യാഥാർത്ഥ്യം മറ്റൊന്നാണ്. ടൈറ്റാനിക്കിൽ ഈ മമ്മി ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഈ മമ്മി ഇപ്പോഴും ബ്രിട്ടീഷ് മ്യൂസിയത്തില്‍ തന്നെയുണ്ട്. എന്നാൽ ഇത് ഒരു മമ്മി അല്ല എന്നും മമ്മിയെ അടക്കം ചെയ്യാൻ ഉപയോഗിക്കുന്ന തടികൊണ്ട് ഉണ്ടാക്കിയ പേടകത്തിന്റെ മേൽമൂടി മാത്രമാണ് എന്നുമാണ്‍ വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ടൈറ്റാനിക്കിലെ മമ്മി  മുക്കി എന്ന തരത്തിൽ പ്രചരിക്കുന്ന കഥ വെറും അസംബന്ധം മാത്രമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Exit mobile version