ട്രെയിൻ യാത്രയിൽ കാണാതായ യുവാവ് ഒടുവില്‍  220 കിലോമീറ്റർ നടന്ന് വീട്ടിലെത്തി

പത്തനംതിട്ട ചെമ്മീർക്കര പഞ്ചായത്ത് അംഗമായ എകെ അനിൽ എന്ന 42 കാരൻ ഡിസംബർ ഒന്നിനാണ് തന്റെ സഹോദരി, ഭാര്യ രാജി,  മകൾ അഞ്ചു എന്നിവരുടെ ഒപ്പം ആന്ധ്രപ്രദേശിലെ ഗുണ്ടുക്കലിലേക്ക് പോകുന്നത്. ഉഷയുടെ മകൾക്ക് നേഴ്സിങ് അഡ്മിഷൻ ലഭിക്കുന്നതിനു വേണ്ടിയാണ് ഇദ്ദേഹം അങ്ങോട്ടേക്ക് യാത്ര പോയത്. ട്രെയിനിലെ ലോക്കൽ കമ്പാർട്ട്മെന്റിലാണ് ഇദ്ദേഹവും കുടുംബവും യാത്ര ചെയ്തത്. ട്രെയിനിൽ സീറ്റ് കിട്ടിയ കമ്പാർട്ട്മെന്റിൽ ഭാര്യയെ മകളെയും സഹോദരിയും കയറ്റി ഇദ്ദേഹം തൊട്ടടുത്ത കമ്പാർട്ട്മെന്റില്‍  കയറി. ഇദ്ദേഹത്തിന്റെ കൈവശം പണവും മൊബൈൽ ഫോണും ഒന്നുമുണ്ടായിരുന്നില്ല. രാത്രി ഒരു സ്റ്റേഷനിൽ ട്രയിൻ നിർത്തിയപ്പോൾ അനിൽ വെറുതെ ഒന്ന് ഇറങ്ങിയതാണ്. തിരിച്ചു കയറാനായി  വരുമ്പോഴേക്കും ട്രെയിൻ പോയിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി.

ട്രെയിൻ യാത്രയിൽ കാണാതായ യുവാവ് ഒടുവില്‍  220 കിലോമീറ്റർ നടന്ന് വീട്ടിലെത്തി 1

കൈവശം ഫോണോ പൈസയോ ഒന്നും ഉണ്ടായിരുന്നില്ല. ആരുടെയും നമ്പർ കാണാതെ അറിയുമായിരുന്നില്ല. ഇതോടെ സ്റ്റേഷന് പുറത്ത് ഇറങ്ങി ഒരു ലക്ഷ്യവുമില്ലാതെ നടന്നത്. എത്തപ്പെട്ടത് ആന്ധ്രയിൽ ആണോ കർണാടകയിലാണ് എന്നൊന്നും അനിലിന് അറിയില്ലായിരുന്നു. വഴിയാത്രക്കാരോട് ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ച് പോലീസ് സ്റ്റേഷൻ മനസ്സിലാക്കി. ഒടുവില്‍ അനിൽ ഒരു പോലീസ് സ്റ്റേഷനിൽ എത്തി. അവരോട് ഒരു വിധത്തിൽ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു. സ്റ്റേഷനിലെ ഇൻസ്പെക്ടർ തിരികെ പോകാനായി 200 രൂപ കൊടുത്തു. ഒരു പോലീസുകാരനെയും കൂട്ടി ബസ് സ്റ്റാൻഡിലേക്ക് വിട്ടു. അവിടെനിന്ന് പാലക്കാട് ബസ് ഉണ്ടെന്നും പാലക്കാട് എത്തിയാൽ ഏതെങ്കിലും ലോറിയിൽ കയറി വീട്ടിൽ എത്താൻ കഴിയും എന്നും  ഇൻസ്പെക്ടർ പറഞ്ഞു. അങ്ങനെ അനിൽ ഒരു  ബസ്സിൽ കയറി പാലക്കാട് ടിക്കറ്റ് എടുത്തു.  190 രൂപയായിരുന്നു ടിക്കറ്റ് ചാർജ്.

വൈകുന്നേരം 3 മണിയോടെ അദ്ദേഹം പാലക്കാട് ബസ് സ്റ്റാൻഡിൽ എത്തി.ലോറി താവളം അന്വേഷിച്ചു നടന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പത്തനംതിട്ടയ്ക്ക് നടക്കാൻ തീരുമാനിച്ചു. ബോർഡുകളും മറ്റും പിന്തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ നടത്തം. രാത്രികാലങ്ങളിൽ ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കഴിച്ചുകൂട്ടി. പൈപ്പ് വെള്ളം കുടിച്ചായിരുന്നു വിശപ്പ് അകറ്റിയത്. വഴിയരികിലെ ഒരു ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്ക് അന്നദാനം കൊടുക്കുന്നത് കണ്ട് അവിടെ കയറി ഭക്ഷണം കഴിച്ചു. പാലക്കാട് നിന്ന് 220 കിലോമീറ്ററോളം ദൂരം ദേശീയപാതയിലൂടെ നടന്നാണ് അദ്ദേഹം പത്തനംതിട്ടയിൽ എത്തിയത്.

Exit mobile version