പേനിന്റെ കടി ഏറ്റ് മുപ്പത് പേർ ആശുപത്രികൾ ചികിത്സയിൽ; ഇടുക്കി നെടുങ്കണ്ടത്ത് പേന്‍ ശല്യം വ്യാപകം

 പേനിന്റെ കടിയേറ്റ് 30 പേർ ആശുപത്രിയിൽ ചികിത്സയിൽ,  ഈ നടുക്കുന്ന സംഭവം നടന്നത് ഇടുക്കി നെടുങ്കണ്ടത്താണ്. ഹാർഡ് ടിക്ക് എന്ന വിഭാഗത്തില്‍ പെടുന്ന ഒരു വിഭാഗം പേനുകളുടെ കടിയേറ്റാണ് 30 ഓളം പേർ ചികിത്സ തേടിയത്. നെടുംകണ്ടം പഞ്ചായത്തിലുള്ള പൊന്നാമല എന്ന പ്രദേശത്താണ് പേനിനെ കൊണ്ടുള്ള ആക്രമണത്തിൽ പൊതുജനങ്ങൾ പൊറുതി മുട്ടിയത്.

പേനിന്റെ കടി ഏറ്റ് മുപ്പത് പേർ ആശുപത്രികൾ ചികിത്സയിൽ; ഇടുക്കി നെടുങ്കണ്ടത്ത് പേന്‍ ശല്യം വ്യാപകം 1

സാധാരണയായി കാട്ടു പന്നികളിലും കുരങ്ങകളിലും കാണപ്പെടുന്ന പേനുകളാണ് ഇത്. വന മേഖലയോട് ചേർന്നുള്ള പ്രദേശത്തില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരത്തില്‍ പേനിന്റെ കടിയേറ്റത്. പലരുടെയും ശരീരത്തിൽ ധാരാളം മുറിവുകളുണ്ട്. നേരത്തെ ഈ പ്രദേശത്ത് ഇത്തരത്തിലുള്ള പേനുകളുടെ ശല്യം ഉണ്ടായിരുന്നു. ഇപ്പോഴാണ് ഇത് വ്യാപകമായ രീതിയിൽ മനുഷ്യർക്കു  ജീവിക്കാൻ പോലും ദുസഹമായ തരത്തിൽ മാറിയത്. പേനിന്റെ കടിയേറ്റ ഭാഗം ചുവന്നു തടിക്കുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പര്‍യുന്നു. ഇത് മൂലം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഒരാഴ്ചയിൽ അധികം നീണ്ടു നിൽക്കും.

കാലാവസ്ഥയിൽ ഉണ്ടായ അപ്രതീക്ഷിത വ്യതിയാനവും വനത്തിലൂടെ ചേർന്ന് ഉള്ള പ്രദേശവും ആയതിനാൽ ആണ് പേനുകൾ ഇത്തരത്തിൽ പെരുകാൻ കാരണം. വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ ആണ് ഇത് മൂലം നാട്ടുകാർക്ക് ഉണ്ടായിരിക്കുന്നത്. ഇത് പെറ്റ് പെരുകുന്നത് തടയുവാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നാണ് പ്രദേശവാസികൾക്ക് പറയാനുള്ളത്. പേനിന്റെ കടിയേറ്റവരുടെ വിവരങ്ങളും അവരുടെ നിലവിലത്തെ ആരോഗ്യ സ്ഥിതിയും പരിശോധിച്ചതിനു ശേഷം ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആർക്കെങ്കിലും പനിയോ മറ്റ് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കിൽ ഉടൻതന്നെ സമീപത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി വിവരം പറയണം എന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Exit mobile version