പ്ലസ് ടുക്കാരി എങ്ങനെയാണ് എംബിബിഎസ് ക്ലാസിൽ എത്തിയത്; സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തി പോലീസ്

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസ്സിൽ ഇരിക്കാൻ ഇടയായത് വലിയ വിവാദമാണ് ക്ഷണിച്ചു വരുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. നീറ്റ് പരീക്ഷ വിജയിച്ച് എത്തിയ കുട്ടികളുടെ ഒപ്പം പ്ലസ് ടു വിദ്യാർഥിനി എങ്ങനെ എത്തി എന്നത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പരീക്ഷയുടെ റിസൾട്ട് നോക്കിയപ്പോൾ ഉണ്ടായ പിഴവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് കുട്ടി എംബിബിഎസ് ക്ലാസ്സിൽ ഇരിക്കാൻ കാരണമായതെന്ന് പോലീസ് പറയുന്നു.

പ്ലസ് ടുക്കാരി എങ്ങനെയാണ് എംബിബിഎസ് ക്ലാസിൽ എത്തിയത്; സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തി പോലീസ് 1

 പെണ്കുട്ടി നീട്ട് പരീക്ഷ എഴുതിയിരുന്നു.  പരീക്ഷ എളുപ്പമായിരുന്നു എന്നതുകൊണ്ടുതന്നെ കുട്ടിയും കുടുംബവും ഗോവയിലേക്ക് ടൂര്‍ പോയിരുന്നു. അവിടെ വച്ചാണ് പരീക്ഷയുടെ ഫലം വരുന്നത്. തുടർന്ന് നടത്തിയ  പരിശോധനയിൽ ഉയർന്ന റാങ്ക് കിട്ടി എന്നും മെഡിക്കൽ പ്രവേശനം ഉറപ്പാകുമെന്നും കുട്ടി തെറ്റിദ്ധരിച്ചു. ഈ വിവരം ബന്ധുക്കളോടും സുഹൃത്തുക്കളോടും വിളിച്ച് അറിയിക്കുകയും ചെയ്തു.

 ടൂർ കഴിഞ്ഞ് മടങ്ങ് നാട്ടിലെത്തിയ കുട്ടിയെ ഫ്ലക്സ് ബോർഡ് മറ്റും ഒരുക്കി നാട്ടുകാരും ബന്ധുക്കളും സ്വീകരിച്ചു. എന്നാൽ നാട്ടിൽ മടങ്ങിയെത്തിയ ശേഷം ഒരിക്കൽ കൂടി ഫലം പരിശോധിച്ചപ്പോഴാണ് കുട്ടി പിഴവ് മനസ്സിലാകുന്നത്. കുട്ടിക്ക് യഥാർത്ഥത്തില്‍  ലഭിച്ച റാങ്ക് 15,000 ത്തിനു മുകളിലായിരുന്നു. ഇതോടെ കുട്ടി ആകെ വിഷമത്തിൽ ആയി. ഒടുവിൽ നാട്ടുകാരെ ബോധ്യപ്പെടുത്താനായി ഒരു വഴിയും ഇല്ലെന്ന് കണ്ടതോടെയാണ് പെൺകുട്ടി മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസിലേക്ക് പോകുന്നത്. ക്ലാസിൽ വച്ച് സെൽഫി എടുത്ത് സുഹൃത്തുക്കൾക്കും മറ്റും അയച്ചു. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.

 പോലീസ് അന്വേഷണത്തിൽ കുട്ടിയുടെ ഭാഗത്തു നിന്നും കൃത്രിമമായി രേഖകള്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു ശ്രമവും  ഉണ്ടായിട്ടില്ലെന്നും സംഭവത്തിൽ ഖേദം ഉണ്ടെന്നും കുട്ടി അറിയിച്ചു.  ഇതോടെ കുട്ടിയുടെ ഭാവിയെ കരുതി പോലീസ് കേസ് പിൻവലിക്കുക ആയിരുന്നു. പെൺകുട്ടി ഒരുതരത്തിലും ഉള്ള വ്യാജരേഖയും ചമച്ചിട്ടില്ല എന്നും കുറ്റകൃത്യങ്ങൾ ഒന്നും നടന്നിട്ടില്ല എന്നും പോലീസ് കണ്ടെത്തിയിരുന്നു. അതേ സമയം ഈ സംഭവത്തിൽ അന്വേഷണം തുടരാനാണ് മെഡിക്കൽ കോളേജ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

Exit mobile version