ആ മലേഷ്യന്‍ വിമാനം ബോധപൂർവ്വം കടലിലേക്ക് ഇടിച്ചിറക്കുകയായിരുന്നോ; ഞെട്ടിക്കുന്ന റിപ്പോർട്ട്

 ലോകത്തെ ആകമാനം ഞെട്ടിച്ച തിരോദ്ധനമായിരുന്നു ഒരു പൊടി പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റേത്. 239 യാത്രക്കാരുമായി എട്ടു വർഷം മുമ്പ് കാണാതായി ആ വിമാനം ബോധപൂർവ്വം കടലിലേക്ക് ഇടിച്ചിറക്കുകയായിരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. മലേഷ്യൻ എയർലൈൻസിന്റെ എം എസ് 370 എന്ന വിമാനം സമുദ്രത്തിൽ ഇടിച്ചിറക്കുകയാണ് ചെയ്തത് എന്നാണ് ഇപ്പോള്‍ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കു മുമ്പ് മടഗാസ്കറിലെ മത്സ്യ തൊഴിലാളിയുടെ വീട്ടിൽ നിന്നും  കണ്ടെത്തിയ വിമാനത്തിന്റെ അവശിഷ്ടം ഈ സാധ്യത സ്ഥിരീകരിക്കുന്നു.  മലേഷ്യന്‍ വിമാനം മനപ്പൂർവം കടലിലേക്ക് ഇടിച്ചിറക്കി  തകർക്കുകയാണ് ചെയ്തത് എന്നതിന്റെ തെളിവാണ് ഇപ്പോൾ ലോകത്തിന് ലഭിച്ചിട്ടുള്ളത്.

ആ മലേഷ്യന്‍ വിമാനം ബോധപൂർവ്വം കടലിലേക്ക് ഇടിച്ചിറക്കുകയായിരുന്നോ; ഞെട്ടിക്കുന്ന റിപ്പോർട്ട് 1

 വിമാനത്തിന്റെ പൈലറ്റ് ബോധപൂർവ്വമോ അല്ലങ്കില്‍ മാറ്റരുടെയോ പ്രേരണ മൂലമോ ഈ വിയമനം കടലിലേക്ക് ഇടിച്ചിറക്കിയതാവാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ ഗവേഷകർ എത്തിച്ചേർന്നിരിക്കുന്നത്. എട്ട്  വർഷം മുമ്പ് കാണാതായ വിമാനത്തിന്റെ ലാൻഡിങ് വാതിലാണ് മടഗാസ്കറിലെ മത്സ്യത്തൊഴിലാളികളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇത് 2017ല്‍  ഉണ്ടായ ഫെർണാണ്ട കൊടുങ്കാറ്റിൽ തീരത്ത് അടിഞ്ഞതാണ്. ഇത് ലഭിച്ച മത്സ്യത്തൊഴിലാളി ശരിക്കും തന്റെ കൈവശമുള്ളത് എന്താണ് എന്ന് തിരിച്ചറിയാതെ കഴിഞ്ഞ അഞ്ചു വർഷത്തിൽ അധികമായി തുണി അലക്കുവാൻ ഭാര്യക്ക് നൽകിയിരിക്കുകയായിരുന്നു. ഇതിലെ ചില പൊട്ടലുകളും പോറലുകളും വിരൽ ചൂണ്ടുന്നത് വിമാനം ഇടിച്ചിറക്കി എന്ന സാധ്യതയിലേക്കാണ്.

 2014ല്‍  നടന്ന ദുരന്തത്തിൽ 239 യാത്രക്കാരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഈ വിമാനത്തെ കുറിച്ച് യാതൊരു വിധ തെളിവും ഇതുവരെ ലോകത്തിന് കിട്ടിയിരുന്നില്ല. ഈ വിമാനം അപ്രത്യക്ഷമായതിന് ചുറ്റിപ്പറ്റി പല സിദ്ധാന്തങ്ങളും പ്രചരിക്കപ്പെട്ടു എങ്കിലും അതിനൊന്നും ശാസ്ത്രീയമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

Exit mobile version