ഇത് ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ്; ഒറ്റക്കടിയിൽ 100 പേരുടെ ജീവനെടുക്കാനുള്ള വിഷം

പാമ്പിനെ ഭയമില്ലാത്ത മനുഷ്യർ വിരളമാണ്. എത്ര ധൈര്യമുള്ളവരും പാമ്പിനെ കാണുമ്പോൾ ഒന്ന് പതറും. പാമ്പ് കടിയേറ്റാൽ മരണം പോലും സംഭവിക്കാമെന്ന തിരിച്ചറിവാണ് ഈ ഭയത്തിനു പിന്നിലെ മനശാസ്ത്രം. എന്നാൽ ഒരു പാമ്പിന്റെ വിഷം കൊണ്ട് 100 പേർ ഒരേസമയം മരണപ്പെടും എന്ന് കേട്ടാൽ നിങ്ങൾ ഞെട്ടില്ലേ. അതെ അങ്ങനെ ഒരു പാമ്പുണ്ട്. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരുതരം പാമ്പാണ് ഇത്രത്തോളം വിഷം ഉള്ളിൽ വഹിക്കുന്നത്.

ഇത് ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ്; ഒറ്റക്കടിയിൽ 100 പേരുടെ ജീവനെടുക്കാനുള്ള വിഷം 1

 ഇൻലാൻഡ് തായ്പ്പൻ എന്നാണ് ഈ പാമ്പിന്റെ പേര്.  കാഴ്ച്ചയില്‍ ആള് പഞ്ച പാവമാണ് എന്ന് തോന്നുമെങ്കിലും അടുക്കുമ്പോൾ മാത്രമേ എത്രത്തോളം അപകടകാരിയാണ് ഇത് എന്ന് അറിയുകയുള്ളൂ. ഒരേസമയം 100 പേരെ കൊല്ലാൻ ശേഷിയുള്ള വിഷമവുമായാണ് ഈ പാമ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം  ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് കെമിസ്ട്രി നടത്തിയ പഠനത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള 10 പാമ്പുകളിൽ ഒന്നാമതാണ് തായ്പ്പൻ എന്ന ഈ പാമ്പ് ഇടം പിടിച്ചത്. ഒറ്റക്കടയിൽ 110 mm വിഷമാണ് ഇത്  ശത്രുവിന്റെ ശരീരത്ത് കുത്തിവയ്ക്കുന്നത്. ഈ വിഷം 100 മനുഷ്യരെയോ 2’50,000 ഏലികളെയോ കൊല്ലാൻ തക്ക പ്രാപ്തി ഉള്ളതാണ്.

 എൽഡി ഫിഫ്റ്റി എന്ന മാരക വേഷമാണ് ഈ പാമ്പിൽ ഉള്ളത്. എൽഡി ഫിഫ്റ്റി എന്നത് ഒരു നിശ്ചിത സമയത്തിനുള്ളിൽ 50% മൃഗങ്ങളെയും കൊല്ലാൻ ശേഷിയുള്ള വിഷപദാർത്ഥമാണ്. ഉഗ്രവിഷമുള്ള ഇനം പാമ്പാണ് ഇതെങ്കിലും തീരെ ഉപദ്രവകാരി അല്ല. പക്ഷേ ജീവന് ഭീഷണി ഉണ്ട് എന്ന് തോന്നുന്ന ഘട്ടത്തിൽ കടന്നാക്രമിക്കാൻ ഇവ മടിക്കില്ല. ആക്രമിക്കുമ്പോൾ ഒന്നിലേറെ തവണ കടിക്കുകയും ചെയ്യും. വളരെ വേഗത്തിൽ തുടരെത്തുടരെ കടിക്കുന്നത് കൊണ്ട് തന്നെ  നിമിഷനേരങ്ങൾക്കുള്ളിൽ മരണം സംഭവിക്കുകയും ചെയ്യും.

ശരീര വലിപ്പത്തിന്റെ കാര്യത്തിൽ ആള് മുന്നിലല്ലെങ്കിലും ഇടത്തരം വലുപ്പമുള്ള പാമ്പുകൾ തന്നെയാണ് ഇവ. ചതുരാകൃതിയിലുള്ള തലയും കഴുത്തുമാണ് ഇവയ്ക്കുള്ളത്. ശരീരത്തിനേക്കാൾ ഇരുണ്ട നിറമാണ് ഇതിന്റെ തലയ്ക്ക്. തണുപ്പുകാലത്ത് ശരീരവും ഇരുണ്ട നിറത്തിലാകും. വലിയ കണ്ണുകൾ ഈ പാമ്പുകളുടെ പ്രത്യേകതയാണ്.

Exit mobile version