ചരിത്രാതീതകാലം മുതൽ തന്നെ മനുഷ്യന്റെ സന്തത സഹചാരികളാണ് നായ്ക്കൾ. ഉടമയോട് നന്ദിയും സ്നേഹവും ഉള്ള വളർത്തു മൃഗമാണ് നായ. ഒരു നായയെങ്കിലും ഇല്ലാത്ത വീടുകളും അപൂർവമാണ്. വിവിധ ഇനത്തിലുള്ള വളർത്തുനായകൾ എല്ലാവരുടെയും വീട്ടിൽ കാണാറുണ്ട്. ഓരോ ഇനത്തിനും വളരെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ ഉണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വളർത്തുനായ എന്നറിയപ്പെടുന്നത് ടിബറ്റൻ മാസ്റ്റിഫ് ഇനത്തിൽ പെടുന്ന നായകളാണ്. ഇതിന്റെ വില എത്രയാണെന്നറിയുമോ. 5 ലക്ഷം രൂപ മുതൽ എട്ടരക്കോടി രൂപ വരെ ഈ വിഭാഗത്തിൽപ്പെടുന്ന നായകൾക്ക് വിലയുണ്ട്.
2018ല്‍ ഇത്തരം ഒരു നായക്ക് ഒരു ചൈനീസ് വ്യവസായി മുടക്കിയ തുക റെക്കോർഡ് ആണ്. 1.5 മില്യൺ ഡോളർ മുടക്കിയാണ് ഇദ്ദേഹം തിബറ്റൻ മാസ്റ്റിഫിനെ വാങ്ങിയത്. 5 കോടി മുടക്കി ഒരു വയസ്സുള്ള ഗോൾഡൻ ഹെയർ ഉള്ള മാസ്റ്റിഫിനെയും മറ്റൊരു ചൈനീസ് വ്യവസായി സ്വന്തമാക്കിയിട്ടുണ്ട്. ചൈനയിലാണ് ഈ വിഭാഗത്തില്‍ പെടുന്ന നായകള്‍ക്ക് കൂടുതല്‍ ആരാധകരുള്ളത്.
അതേസമയം ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഈ നായകള്‍ക്ക് നിരോധനം ഉണ്ട്. മാലിദ്വീപ് ബർമുഡ തുടങ്ങിയ സ്ഥലങ്ങളിൽ മാസ്റ്റഫിനെ നിരോധിച്ചിട്ടുണ്ട്. മറ്റ് ഇനത്തിൽപ്പെട്ട നായയുമായി ഇണങ്ങിചേരാൻ വളരെ ബുദ്ധിമുട്ടുള്ള ഈ നായ്ക്കൾ അക്രമകാരികൾ ആണ്. അന്യനാണെന്ന് തോന്നുന്ന ആരെയും ഇവ ആക്രമിക്കും. ഈ നായ വിഭാഗത്തെ ഏറെ പരിശീലനത്തില്‍ ഇണക്കി വളർത്തേണ്ടയവയാണ്. ഈ നായയെ വളർത്തുമ്പോൾ മറ്റൊരു വിഭാഗത്തില്‍ പെടുന്ന നായയും വളർത്താൻ കഴിയില്ല. മറ്റ് ഇനത്തിലുള്ള ഒരു നായയോടും ഇത് ഇണങ്ങിചരില്ല. 10 മുതൽ 16 വർഷം വരെയാണ് ഇതിന്റെ ആയുസ്സ്.