പ്രണയത്തിന് പ്രായം ഒരു തടസ്സമല്ല. അത് തെളിയിച്ചിരിക്കുകയാണ് ബ്രസീലിൽ നിന്നുള്ള ഈ ദമ്പതികൾ. ഇവരുടെ പ്രണയകഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഭാര്യക്ക് 23 വയസ്സും ഭർത്താവിന് 63 വയസ്സ് ആണ് പ്രായം എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇവർ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ തങ്ങളുടെ വിവാഹ വാര്ത്ത ലോകത്തോട് പങ്ക് വച്ചത്. ഇതോടെ ഈ ദമ്പദികള്‍ക്കെതിരെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.
മരിയ അഡ്വാർഡ് ഡയസ് എന്ന നേഴ്സിങ് വിദ്യാർഥിനിയാണ് നമ്മുടെ കഥ നായിക. നിക്സൺ മോട്ടോ ആണ് നായകൻ. മരിയയ്ക്ക് 16 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് നിക്സനുമായി പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. Tiktok മുഖേനയാണ് വിവാഹ വിവരം ഇവർ ലോകത്തോട് പങ്ക് വെച്ചത്. എന്നാൽ ഈ വാർത്ത പുറത്തു വന്നതോടെ പലരും ഇരുവരെയും വിമർശിച്ചു കൊണ്ട് രംഗത്തു വന്നു.
തങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള വാർത്ത പുറത്തു വരുമ്പോൾ എല്ലാവരും പോസിറ്റീവായി പ്രതികരിക്കുമെന്നാണ് താൻ കരുതിയത് എന്ന് മരിയ പറയുന്നു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. ഇത്ര വലിയ തോതിലുള്ള നെഗറ്റീവ് പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും താൻ പണം കണ്ടല്ല നിക്സനെ പ്രണയിച്ചതെന്നും മരിയ പറയുന്നു. നിക്സൺ ഒരു ധനികനാണ് എന്നതാണ് പലരും ഈ പ്രണയത്തിന് പിന്നിലുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വാസ്തവം ഇത് അല്ലെന്ന് നിക്സൺ പറയുന്നു. 16 വയസ്സുള്ളപ്പോൾ തുടങ്ങിയ ആത്മാർത്ഥമായ പ്രണയമാണ് ഒടുവിൽ വിവാഹത്തിൽ കലാശിച്ചത് എന്നാണ് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നത്.
കുടുംബ ജീവിതത്തിൽ പരസ്പരം തുല്യ പങ്കാളിത്തമാണ് വഹിക്കുന്നതെന്ന് ഈ ദമ്പതികൾ പറയുന്നു. പരസ്പരം ഒന്നിനും നിർബന്ധിക്കാറില്ല. തീരുമാനങ്ങളെല്ലാം ഒരുമിച്ചാണ് എടുക്കുന്നത്. ഇത് ഒരു അപൂർവ്വ സുന്ദര പ്രണയ കഥയാണെന്ന് ഈ ദമ്പതികൾ അവകാശപ്പെടുന്നു. തങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ച വിവരം ഇവർ അടുത്തിടെ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു.