കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മദ്യ വസായ രംഗത്തേക്ക് ഇറങ്ങുന്നതായി അനൌദ്യോഗിക സ്ഥിരീകരണം. നിലവില്‍ മദ്യ വ്യവസായത്തിന് രാജ്യത്ത് കടുത്ത നിയന്ത്രണമാണ് ഉള്ളത്. ഈ വ്യവസായത്തില്‍ മുതൽ മുടക്കാൻ ആണ് ആര്യന്‍ ഖാൻ തീരുമാനിച്ചിരിക്കുന്നത്. ഈ വാർത്ത പുറത്തു വന്നതോടെ താര പുത്രനെതിരെ വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നു വരുന്നത്.
പിതാവ് പുകയില ഉപഭോഗത്തെയും മകൻ മദ്യ ഉപഭോഗത്തെയും പ്രോത്സാഹിപ്പിക്കുന്നു എന്നാണ് സൈബർ ലോകത്തിന്റെ വിമർശനം . ആര്യൻ ഖാൻ പുതിയ ബിസിനസ് ആരംഭിക്കുന്നത് ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നിവരുടെ ഒപ്പം ചേർന്നാണ്. ഈ സംരംഭത്തിന്റെ ആദ്യത്തെ ഘട്ടം എന്ന നിലയിൽ പ്രീമിയം വോഡ്ക ബ്രാൻഡും അതിനു ശേഷം വിവിധ തരത്തിലുള്ള മദ്യവും നിർമ്മിക്കാനാണ് ആര്യനും സുഹൃത്തുക്കളും പ്ലാൻ ചെയ്തിരിക്കുന്നത്. സ്ലോബ് വെഞ്ചര്‍ എന്ന പേരിൽ ഒരു കമ്പനി ആര്യനും സുഹൃത്തുക്കളും ആരംഭിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിൽ ഇത്തരം വ്യവസായത്തിന് ഒരു സ്പേസ് ഉണ്ടെന്നാണ് കരുതുന്നത് അതിനുള്ള അവസരങ്ങളുണ്ട് . ഈ ബിസിനസിലേക്ക് കടക്കുന്നതിൽ എന്തെങ്കിലും അപാകത ഉള്ളതായി തോന്നുന്നില്ലെന്ന് ആര്യൻ ഖാൻ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
പക്ഷേ മദ്യ വ്യവസായത്തിൽ പണം മുടക്കാനുള്ള താര പുത്രന്റെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. സമൂഹത്തിൽ സ്വാധീനം ശേഷിയുള്ളവർ ഇത്തരത്തിൽ ഉള്ള വ്യവസായങ്ങളിൽ ഏർപ്പെടുന്നത് യുവ തലമുറയ്ക്ക് നെഗറ്റീവ് സന്ദേശം നൽകുമെന്ന് വലിയൊരു വിഭാഗം അഭിപ്രായപ്പെട്ടു.