ക്രിസ്മസ് എന്ന പേരിട്ടു വിളിക്കുന്ന ഒരു ചിന്ന ഗ്രഹം ഭൂമിയോട് അടുത്തു വരുന്നതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി കണ്ടെത്തി. ഈ ഛിന്ന ഗ്രഹത്തിന് സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ അത്ര വലുപ്പമുണ്ടെന്നാണ് നിഗമനം. ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത് 2015 സെപ്റ്റംബർ 9നാണ്. മണിക്കൂറിൽ 21,276 കിലോമീറ്റർ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്.
ഈ ഛിന്ന ഗ്രഹം ഭൂമിയോട് അടുത്തു വരുമ്പോള്‍ ലോകത്ത് ആകമാനം ഉള്ള ജ്യോതിശാത്ര ഗവേഷകര്‍ ഇതിനി വളരെ സൂക്ഷ്മമായി നിരീക്ഷിക്കും. നിലവില്‍ ഈ ഛിന്ന ഗ്രഹത്തിന്റെ വലുപ്പവും അതിന്റെ സഞ്ചാര പഥവും ഗവേഷകർ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതേ സമയം ഇത് സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നുണ്ടോ എന്ന കാര്യം ഇനിയും കണ്ടെത്താൻ ബാക്കിയാണ്. 4.6 ബില്യൺ വർഷങ്ങൾക്കു നമ്മുടെ സൌരയൂധം രൂപപ്പെട്ടപ്പോൾ ഉണ്ടായ പാറക്കഷണങ്ങളെയാണ് ചിന്ന ഗ്രഹങ്ങൾ എന്ന പേരില്‍ അറിയപ്പെടുന്നത്.
ക്രിസ്മസിനെ പോലുള്ള ഛിന്നഗ്രഹങ്ങളെ കണ്ടെത്തുക എന്നത് ജ്യോതിശാസ്ത്ര രംഗത്ത് ഗവേഷണം നടത്തുന്നവരെ സംബന്ധിച്ചു വളരെ വലിയ ഒരു വെല്ലുവിളിയാണ്. ഇതിന്റെ പ്രധാന കാരണം ഇത് സാധാരണ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നതല്ല എന്നത് തന്നെ . ഭൂമിക്ക് സമീപത്തുള്ള ഛിന്ന ഗ്രഹങ്ങൾ എപ്പോഴും ആകർഷിക്കപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ഇവ അന്തരീക്ഷത്തില്‍ വച്ച് തന്നെ സ്വയം എരിഞ്ഞ് നാമാവശേഷമാകും. ഈ ഛിന്ന ഗ്രഹം ഒരു കാരണവശാലും ഭൂമിയിൽ പതിക്കില്ല എന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. വരുന്ന നൂറു വര്‍ഷത്തേക്ക് ഒരു ഛിന്ന ഗ്രഹവും ഭൂമിയിൽ പതിക്കാനുള്ള സാധ്യത കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.