ഭാര്യയുടെ കാമുകന്റെ ഫോൺ വിവരങ്ങൾ തിരക്കുന്നത് സ്വകാര്യതയുടെ ലംഘനം; ഹൈക്കോടതി

 ഭാര്യയുടെ കാമുകന്റെ മൊബൈൽ ഫോൺ വിവരങ്ങൾ തിരക്കുന്നതും സ്വകാര്യ ലംഘനത്തിന്റെ ഭാഗമാണെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടോ എന്ന് തെളിയിക്കുന്നതിന് വേണ്ടി കാമുകന്റെ മൊബൈൽ ഫോൺ വിവരങ്ങൾ ചോർത്തുന്നത്  അംഗീകരിക്കാൻ ആവില്ല എന്ന് കോടതി നിരീക്ഷിച്ചു. യുവതിയുടെ കാമുകൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് നാഗ പ്രസന്ന അധ്യക്ഷനായ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ഭാര്യയുടെ കാമുകന്റെ മൊബൈൽ ടവർ വിവരങ്ങൾ നൽകണമെന്ന് ടെലികോം നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു.

ഭാര്യയുടെ കാമുകന്റെ ഫോൺ വിവരങ്ങൾ തിരക്കുന്നത് സ്വകാര്യതയുടെ ലംഘനം; ഹൈക്കോടതി 1

 ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 നൽകുന്ന സ്വകാര്യത കുടുംബത്തിന്‍റെ സ്വകാര്യത,  വിവാഹം , മറ്റു ബന്ധങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് അവകാശമുണ്ടെന്ന് കോടതി അറിയിച്ചു. സ്വകാര്യതയില്‍ വിവര സ്വകാര്യതയും ഉൾപ്പെടുന്നതായി കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ വിശദാംശങ്ങൾ നൽകാൻ മൊബൈൽ കമ്പനികളോട് കീഴ് കോടതി നൽകിയ ഉത്തരവ്  സ്വകാര്യതയുടെ ലംഘനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 2018 ലാണ് 37 കാരി ഭർത്താവ് ശാരീരിക പീഡനം ഏൽപ്പിക്കുന്നു എന്ന് ആരോപിച്ചാണ് യുവതി  കോടതിയില്‍  വിവാഹമോചന ഹർജി നൽകിയത്. യുവതിക്ക് അവിഹിത ബന്ധമുണ്ടെന്നും, അതുകൊണ്ട് യുവതിയുടെ കാമുകന്റെ മൊബൈൽ ടവർ വിവരങ്ങൾ വേണമെന്നും കാണിച്ച് യുവതിയുടെ ഭർത്താവ് ഹർജി നൽകി. ഭാര്യയെയും കുട്ടിയെയും തിരികെ വേണമെന്നും ബന്ധം വേർപ്പെടുത്തുന്നത് കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.

 അതേസമയം വിവാഹ അവകാശം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി നാല് വർഷത്തിനു ശേഷമാണ് ഭർത്താവ് കോടതിയെ സമീപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ അവിഹിതബന്ധം തെളിയിക്കുക എന്നത് മാത്രമാണ് ഉദ്ദേശം എന്നും അതുകൊണ്ടുതന്നെ ടവറിന്റെ വിവരങ്ങൾ നൽകാൻ കഴിയില്ല എന്നും കോടതി ഉത്തരവിട്ടു.

Exit mobile version